കുറഞ്ഞ ചെലവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള വഴികള്‍

 

ഇഷ്ട നഗരങ്ങളിലേക്കും ഇഷ്ട രാജ്യത്തിലേക്കും കുറഞ്ഞ ചെലവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. ഏകദേശം അഞ്ച് മാസം മുന്‍പേ ടിക്കറ്റ് നിരക്കുകള്‍ ശ്രദ്ധിക്കുക. കുറഞ്ഞത് ഒന്നു രണ്ട് മാസം മുന്‍പേ എങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതാകും ഉചിതം. വാരാന്ത്യ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ടിക്കറ്റ് നിരക്ക് മറ്റുള്ള ദിവസങ്ങളെ അപേക്ഷിച്ച് കൂടിയതായിരിക്കും. യാത്രയ്ക്ക് ഒരു പ്രത്യേക തീയ്യതി നിശ്ചയിച്ചിട്ടില്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസം അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാല്‍ നിരക്ക് കുറഞ്ഞ് ലഭിക്കും. പോകാനും വരാനുമുള്ള റിട്ടേണ്‍ ടിക്കറ്റുകള്‍ ഒന്നിച്ചു ഒരേ ഫ്ളൈറ്റ് തന്നെ ബുക്കു ചെയ്യുന്നത് എല്ലായ്പോഴും ലാഭകരമാകണമെന്നില്ല. ഇരു വശത്തേക്കുമുള്ള ടിക്കറ്റ് വ്യത്യസ്ത ഫ്ളൈറ്റുകളില്‍ ബുക്ക് ചെയ്യുന്നത് ലാഭകരമായേക്കാം. ടിക്കറ്റ് നിരക്ക് തികയുമ്പോള്‍ അടുത്തുള്ള എയര്‍പോര്‍ട്ടിന്റെ നിരക്കുകള്‍ കൂടി മനസ്സിലാക്കുക.

ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്കു ചെയ്യുന്ന സമയത്ത് ട്രാവല്‍ പോര്‍ട്ട് വെബ്സൈറ്റില്‍ നിന്നു ബുക്കു ചെയ്യുന്നത് ഒഴിവാക്കുക. കാരണം സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഒരു തുക ഈടാക്കുന്നുണ്ട്. അതുകൊണ്ട് ട്രാവല്‍ പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കിയ വിവരം അനുസരിച്ച് കുറഞ്ഞ നിരക്കുള്ള എയര്‍ലൈനുകളുടെ സൈറ്റില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കുന്നതായിരിക്കും ഏറ്റവും ലാഭകരം.

സാധാരണ എല്ലാ എയര്‍ലൈനുകളും ചില പ്രത്യേക സീസണുകളില്‍ ഓഫറുകള്‍ പ്രഖ്യാപിക്കാറുണ്ട്. അപ്പോള്‍ വളരെ കുറഞ്ഞ വിലയില്‍ ടിക്കറ്റ് കരസ്ഥമാക്കാം. ഫ്ളൈറ്റ് യാത്ര സൗകര്യപ്രദമല്ലാത്ത സമയത്ത് ടിക്കറ്റ് നിരക്കുകള്‍ താരതമ്യേന കുറവായിരിക്കും. ടിക്കറ്റ് നിരക്ക് ഓണ്‍ലൈനായി അന്വേഷിക്കുമ്പോള്‍ ബ്രൗസര്‍ പ്രൈവറ്റ് ബ്രൗസിങ് മോഡിലോ ഇന്‍കോഗ്‌നിറ്റോ മോഡിലോ ആക്കിയിരിക്കണം. അല്ലെങ്കില്‍ കുക്കീസ് ബ്ലോക്ക് ചെയ്യുക. അതുമെല്ലെങ്കില്‍ വ്യത്യസ്ത ബ്രൗസറിലോ കംമ്പ്യൂട്ടര്‍, ടാമ്പ്, മൊബൈലിലോ വേണം തിരച്ചില്‍ നടത്താന്‍. അല്ലാത പക്ഷം ഓരോ പ്രാവിശ്യം തിരയുമ്പോഴും ടിക്കറ്റ് നിരക്ക് ഉയര്‍ന്നു നില്‍കുന്നത് കാണാം. കാരണം, അന്വേഷണ വിവരങ്ങള്‍ നമ്മുടെ ബ്രൗസറിലുള്ള കുക്കീസ് മനസ്സിലാക്കി നമ്മള്‍ ആവശ്യക്കാരാണെന്ന് ധരിച്ച് നിരക്ക് കൂട്ടികാണിക്കുന്നതാണ്.

നിരക്ക് എല്ലാം തൃപ്തികരമായ ശേഷം സൂക്ഷ്മതയോടെ വേണം വിവരങ്ങള്‍ നല്‍കാന്‍. വിദേശയാത്രയില്‍ പാസ്പോര്‍ട്ട് വിവരങ്ങള്‍ നല്‍കുമ്പോള്‍ തെറ്റുകള്‍ സംഭവിക്കാതെ നോക്കണം. കൂടാതെ യാത്രാ തീയ്യതിയും സ്ഥലവും നിരക്കുകളും വീണ്ടും നോക്കി ഉറപ്പാക്കി വേണം ബുക്ക് ചെയ്യുവാന്‍. ചില ഫ്ളൈറ്റുകളില്‍ ടിക്കറ്റ് റദ്ദാക്കലും തീയ്യതി മാറ്റിയെടുക്കലും ചെലവേറിയതോ അസാധ്യമോ ആണ്.

ടിക്കറ്റ് നിരക്കിന് പുറമേ ധാരാളം ഓപ്ഷന്‍ സൗകര്യങ്ങളും നല്‍കിയിരിക്കും. ഉദാഹരണത്തിന് ഭക്ഷണം, ഇഷ്ടപ്പെട്ട സീറ്റ്, ചെക്കിന്‍ ബാഗേജ്, ട്രാവല്‍ ഇന്‍ഷൂറന്‍സ് മുതലായവ. ആവശ്യമുണ്ടെങ്കില്‍ മാത്രം തിരഞ്ഞെടുക്കുക. സാധാരണ എയര്‍ലൈനുകളില്‍ ഏഴ് കിലോയുടെ കാമ്പിന്‍ ബാഗേജ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ ബാഗേജ് ആവശ്യമുണ്ടെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അതിനുള്ള സൗകര്യം പണം മുടക്കി ഉറപ്പു വരുത്തണം. വിദേശയാത്രയാണു നടത്തുന്നുവെങ്കില്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ് സൗകര്യം പ്രയോജനപ്പെടുത്തുക. വിദേശയാത്രയ്ക്കു ബുക്ക് ചെയ്യുന്നതിന് മുന്‍പായി നമ്മുടെ പാസ്പോര്‍ട്ടിന് മിനിമം ആറുമാസത്തെ കാലാവധി ഉറപ്പാക്കുകയും വേണം.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: