നിമിഷങ്ങള്‍ കൊണ്ട് പല രാജ്യങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ള മിസൈലുമായ് റഷ്യ

 

നിമിഷ നേരം കൊണ്ട് വിവിധ രാജ്യങ്ങളെ ഒറ്റയടിക്ക് നശിപ്പിക്കാന്‍ സാധിക്കുന്ന സാത്താന്‍-2 എന്ന അണുബോംബ് വാഹിനി പരീക്ഷണത്തില്‍ വിജയം കൈവരിച്ചിരിക്കുകയാണ് റഷ്യ. ഇക്കാര്യം പ്രതോരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പ്ലെസ്‌ടെക് കോസ്‌മോഡ്രോം എന്ന സ്ഥലത്ത് നിന്നാണ് ‘ആര്‍.എസ്.28’ എന്ന പേരില്‍ അറിയപ്പെടുന്ന സാത്താന്‍ എന്ന ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപിച്ചത്.

3600 കിലോമീറ്റര്‍ അകലെയുള്ള കുറ ടെസ്റ്റ് റേഞ്ചിലാണ് ഇത് പതിച്ചത്. കൂടാതെ മൂന്ന് സമുദ്രാന്തര്‍വാഹിനികളിലൂടെ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ടെസ്റ്റുകളും വിജയിച്ചുവെന്ന് അതികൃതര്‍ വ്യക്തമാക്കി. ഇവയില്‍ രണ്ടെണ്ണം നോര്‍ത്ത് കൊറിയയ്ക്ക് അടുത്തുള്ള ഒഖോട്ക് കടലിലും ഒന്ന് ആര്‍ടിക് സമുദ്രത്തിലെ ബാരെന്റ്‌സ് കടലിലുമാണ് പതിച്ചത്.

സെക്കന്റില്‍ ഏഴ് കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനും, 40 മെഗാടണ്‍ ആണവ പോര്‍മുനകള്‍ വഹിക്കാനുള്ള ശേഷിയും സാത്താന്‍-2 ന്റെ പ്രത്യേകതയാണ്. ഈ മിസൈലുകള്‍ 2019-2020 കാലഘട്ടത്തോടെ റഷ്യന്‍ സേനയുടെ ഭാഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ലോക മഹാ യുദ്ധത്തില്‍ യു.എസ്, ജപ്പാനിലെ ഹിരോഷിമയിലും, നാഗസാക്കിയിലും ഉപയോഗിച്ച ആറ്റം ബോംബിനേക്കാള്‍ 2000 മടങ്ങ് പ്രഹര ശേഷിയോട് കൂടിയാണ് സാത്താന്‍ 2വിന്റെ വരവ്. 42 ലക്ഷം കോടി രൂപയാണ് 2009 ല്‍ മുടങ്ങിപ്പോയ സാത്താന്‍ 2 വിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റഷ്യ മുടക്കിയിരിക്കുന്നത്.

https://youtu.be/AQ0KfQL8rcw

ഡികെ

 

Share this news

Leave a Reply

%d bloggers like this: