ഐറിഷ് റെയില്‍ സര്‍വീസുകള്‍ക്ക് തടസം നേരിടും: ഡബ്ലിന്‍ ഡാര്‍ട്ട് ഇന്നും നാളെയും മുടങ്ങും

ഡബ്ലിന്‍: ഐറിഷ് റെയില്‍ സര്‍വീസുകള്‍ക്ക് തിങ്കളാഴ്ച വരെ പലയിടങ്ങളിലും തടസം നേരിടും. റെയില്‍ പാതയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് സര്‍വീസുകള്‍ താത്കാലികമായി നിറുത്തി വെയ്ക്കുന്നതെന്ന് റെയില്‍വേ അറിയിപ്പ് നല്‍കി. ഡബ്ലിനില്‍ ആയിരിക്കും പ്രധാനമായും സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കപ്പെട്ടുന്നത്.

ഡബ്ലിന്‍ ഡാര്‍ട്ട് സര്‍വീസുകള്‍ ഇന്നും നാളെയും പൂര്‍ണമായും നിലക്കും. ഡബ്ലിന്‍ കോര്‍ക്ക് ലൈനിലും യാത്രാ തടസം നേരിടുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിപ്പ് നല്‍കി. ട്രെയിന്‍ യാത്രക്ക് തടസം നേരിടുന്ന സ്ഥലങ്ങളില്‍ പകരം ബസ് സര്‍വീസ് നടത്തും.

ഡ്രോഗിടാം, ടെന്‍ഡള്‍ക്ക്, ബെല്‍ഫാസ്റ്റ്, ട്രാള്ളി, മാലോ റൂട്ടുകളിലെല്ലാം ബസ് സര്‍വീസുകള്‍ നടത്തി യാത്രാ ക്ലേശം ഒഴിവാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുന്നു. ലീമെറിക്, ഗാല്‍വേ വാട്ടര്‍ഫോര്‍ഡ് റൂട്ടുകളില്‍ യാത്രാ സമയത്തില്‍ മാറ്റം വരുത്തിക്കൊണ്ട് ട്രെയിന്‍ സര്‍വീസ് ലഭ്യമാകും.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: