അഞ്ചാംപനി പടര്‍ന്നുപിടിക്കുന്നു: ഡബ്ലിനിലും മീത്തിലും വീണ്ടും രോഗബാധ കണ്ടെത്തി.

ഡബ്ലിന്‍: ഒക്ടോബര്‍ 20-ന് ഡബ്ലിനില്‍ നിന്നും അഞ്ചാംപനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗം വീണ്ടും പടര്‍ന്നുപിടിച്ചതായി ആരോഗ്യ വകുപ്പ് അറിയിപ്പ് നല്‍കുന്നു. കോര്‍ക്കില്‍ കഴിഞ്ഞ ദിവസം രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊട്ടുപിന്നാലെ ഡബ്ലിനിലും മീത്തിലുമായി വീണ്ടും 7 പേര്‍ക്ക് പനി ബാധിച്ചതായി കണ്ടെത്തി.

ഡബ്ലിന്‍, കില്‍ഡെയര്‍, വികളോ എന്നിവിടങ്ങളില്‍ എമര്‍ജന്‍സി വിഭാഗം രോഗത്തെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. എല്ലാ ജി.പി-മാര്‍ക്കും ആരോഗ്യ വകുപ്പിന്റെ അടിയന്തര നിര്‍ദ്ദേശം ലഭിച്ചുകഴിഞ്ഞു. രോഗപ്രതിരോധത്തിന് കുത്തിവെയ്പ്പ് നടത്താത്തവര്‍ ഉടന്‍ തന്നെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി വാക്‌സിനേഷന്‍ നടത്തുക.

ഗര്‍ഭിണികള്‍ രോഗപ്രതിരോധം ശക്തമാക്കാന്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാന്‍ എച്ച്.എസ്.ഇ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവരും ഉടന്‍ വൈദ്യസഹായം തേടാന്‍ മുന്നറിയിപ്പ് ഉണ്ട്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: