ഡബ്ലിന്‍ ബസ്, ലുവാസ് ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു: സിറ്റി സെന്റര്‍ നിരക്കുകള്‍ കുറയും.

ഡബ്ലിന്‍: ഡിസംബര്‍ മുതല്‍ ഡബ്ലിന്‍ ബസ്, ലുവാസ് സര്‍വീസ് നിരക്കുകളില്‍ വര്‍ദ്ധനവ്. ഡബ്ലിന്‍ ബസിന്റെ 2 യൂറോ നിരക്കുകള്‍ക്ക് ഡിസംബര്‍ മുതല്‍ 2.10 യൂറോയും 2.70 യൂറോ ടിക്കറ്റുകള്‍ക്ക് 2.85 യൂറോയും നല്‍കേണ്ടി വരും. ലീപ് കാര്‍ഡ് കൈവശമുള്ളവര്‍ നല്‍കിവന്ന 2.05 യൂറോ നിരക്കിന് 2.5 യൂറോ പുതിയ നിരക്ക് നിലവില്‍ വരും.

ഏറ്റവും കൂടിയ നിരക്കായ 3.30 യൂറോ നിരക്കുകള്‍ക്ക് മാറ്റം ഉണ്ടാകില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അറിയിച്ചു. ലുവാസ് നിരക്കില്‍ 5 ശതമാനത്തോളം വര്‍ധനവാണ് വരാനിരിക്കുന്നത്. ലുവാസിന്റെ പുതിയ നിരക്ക് ആയിരത്തില്‍പരം യാത്രക്കാരെ നേരിട്ട് ബാധിക്കും.

മിഡ് റേഞ്ച് യാത്രാ നിരക്ക് 5.6 ശതമാനം വര്‍ധിക്കുമ്പോള്‍ സിറ്റി സെന്റര്‍ നിരക്ക് 2018 ആകുന്നതോടെ പിന്‍വലിക്കപ്പെടും. സിറ്റി ഫെയര്‍ സോണില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കോര്‍ക്ക്, ലീമെറിക്, ഗാല്‍വേ ബസ് നിരക്കുകളില്‍ കുറവ് വരാന്‍ കാരണമാകും. 2018 ജനുവരി ആകുന്നതോടെ ലീപ് കാര്‍ഡുകള്‍ ആരംഭിക്കുമെന്ന് ബസ് എറാന്‍ അറിയിച്ചു.

ലീപ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്രാ സൗകര്യം ലഭ്യമാകും. നിരക്ക് വര്‍ധനക്കൊപ്പം ഒരു യൂറോ ലഭിക്കാവുന്ന സിറ്റി സെന്റര്‍ ഓഫര്‍ നിരക്ക് ലുവാസ് നടപ്പില്‍ വരുത്തും. 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് യാത്രാ സൗജന്യമാക്കിയതായി എന്‍.ടി.എ വ്യക്തമാക്കി. നിലവില്‍ 4 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ആണ് സൗജന്യ യാത്ര അനുവദിക്കുന്നത്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: