സവിത ഹാലപ്പനവര്‍ ഓര്‍മ്മകള്‍: അഞ്ച് വര്‍ഷം പിന്നിടുന്നു

ഡബ്ലിന്‍: ഇന്ത്യന്‍ വംശജ സവിത ഹാലപ്പനവര്‍ ഗാല്‍വേ ആശുപത്രിയില്‍ മരണമടഞ്ഞത് 5 വര്‍ഷം മുന്‍പുള്ള ഒരു ഒക്ടോബര്‍ 28 ന് ആയിരുന്നു. ഗര്‍ഭഛിദ്രം നടത്താന്‍ അയര്‍ലണ്ടില്‍ അനുമതി ലഭിക്കാത്തതില്‍ സവിതക്ക് നഷ്ടപെട്ടത് സ്വന്തം ജീവന്‍ തന്നെ ആയിരുന്നു. അയര്‍ലണ്ടില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ദന്തരോഗ വിദഗ്ദ്ധയായിരുന്ന സവിതയുടെ ഗര്‍ഭസ്ഥ ശിശുവിന് തകരാറുകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഗര്‍ഭഛിദ്രം നടത്താന്‍ നിയമ നടപടികളുമായി മുന്നോട്ട് പോയെങ്കിലും അധികം വൈകാതെ ഗഭസ്ഥ ശിശുവിനൊപ്പം സവിതയും യാത്രയാവുകയായിരുന്നു.

അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചതും സവിതയുടെ മരണമായിരുന്നു. ഗര്‍ഭഛിദ്രം നടത്തുനനത്തിന് തടസം നില്‍ക്കുന്ന എട്ടാം ഭരണഘടനാ ഭേദഗതി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ക്ക് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്‍ പ്രതികരണമാണ് ലഭിച്ചത്.

അടുത്ത വര്‍ഷം ഹിതപരിശോധനയിലൂടെ അബോര്‍ഷന്‍ നിയമത്തില്‍ ഇളവുകള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗര്‍ഭഛിദ്രം അനിവാര്യമായ സാഹചര്യത്തില്‍ പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യം അപടപ്പെടാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ അബോര്‍ഷന്‍ അനുവദിക്കപ്പെടണമെന്നാണ് സ്ത്രീ സമൂഹം ആവശ്യപ്പെടുന്നത്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: