ന്യൂയോര്‍ക് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് മന്ത്രി ലിയോ വരേദ്കര്‍

ഡബ്ലിന്‍: കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ ഉണ്ടായ ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ലിയോ വരേദ്കര്‍. നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യംകുറിക്കാന്‍ യു.എസ്സിനൊപ്പം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെ ന്യൂയോര്‍ക്കില്‍ സംഭവിച്ചതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭീകരവാദത്തെ നേരിടാന്‍ ആഗോളതലത്തില്‍ ഒരു സംഘടന ആവശ്യമാണെന്ന് മന്ത്രി വരേദ്കര്‍ അഭിപ്രായപ്പെട്ടു. വരേദ്കറിന്റെ ത്രിദിന അമേരിക്കന്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ന്യൂയോര്‍ക്കിലെ മന്‍ഹാര്‍ട്ടണില്‍ ഇന്നലെ ഉണ്ടായ ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: