പ്രായംകൂടിയവര്‍ വന്ധ്യതാ ചികിത്സ തേടുന്നത് ക്രിമിനല്‍ കുറ്റം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിശ്ചിത പ്രായം കൂടിയാല്‍ ഐ.വി.എഫ് ടെസ്റ്റിന് വിധയമാകാന്‍ ആരോഗ്യ വകുപ്പിന്റെ വിലക്ക്. ആരോഗ്യ വകുപ്പിന്റെ പുതിയ ആരോഗ്യ ബില്ലില്‍ ഇത് സംബന്ധിച്ച നിയമവശങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. പുതിയ ആരോഗ്യ ബില്‍ അനുസരിച്ച് 47 വയസ്സിന് ശേഷം സ്ത്രീകള്‍ വന്ധ്യതാ ചികിത്സ തേടുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറും. ഈ ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.

സ്വന്തം രാജ്യത്ത് ചികിത്സ തേടാന്‍ കഴിയാത്തവര്‍ വിദേശ രാജ്യങ്ങളില്‍ എത്തി വന്ധ്യതാ ചികിത്സക്ക് വിധേയമാകുന്ന സാഹചര്യം ഉണ്ടാകുമെന്ന് നാഷണല്‍ ഇന്‍ഫെര്‍ട്ടിലിറ്റി സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ഗ്രൂപ് ഹെലന്‍ ബ്രൗണി പറയുന്നു. വന്ധ്യതാ ചികിത്സക്ക് ഒരു വ്യക്തി ആരോഗ്യപരമായി സജ്ജമാണോ എന്ന് തീരുമാനിക്കേണ്ടത് പരിശോധന നടത്തുന്ന ആരോഗ്യ വിദഗ്ദ്ധര്‍ ആണെന്നും ഹെലന്‍ അഭിപ്രായപ്പെട്ടു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: