വാട്‌സ്ആപ്പ് വ്യാജനെ സൂക്ഷിക്കുക; പത്ത് ലക്ഷം ഡൗണ്‍ലോഡുകള്‍ നടന്നതായി കണ്ടെത്തല്‍

 

സോഷ്യല്‍ മീഡിയയിലെ പ്രമുഖ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന്റെ വ്യാജന്‍ പുറത്തിറങ്ങിയതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി പത്ത് ലക്ഷം വ്യാജ വാട്‌സ്ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.അപ്‌ഡേറ്റ് വാട്‌സ് ആപ്പ് മെസെഞ്ചര്‍ എന്നാണ് വ്യാജന്റെ പേര്. വ്യാജ ആപ്പ് നിര്‍മിച്ചതിന് പിന്നില്‍ മറ്റെതെങ്കിലും ചാറ്റ് സര്‍വീസ് കമ്പനി ആയിരിക്കാമെന്ന് വാട്‌സ്ആപ്പ് പറഞ്ഞു. വ്യാജ ആപ്പിനെ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കി. യഥാര്‍ത്ഥ വാട്‌സ്ആപ്പിന് സമാനമായ രീതിയിലാണ് വ്യാജനും നിര്‍മിച്ചിരിക്കുന്നത്.

വാട്സ്ആപ്പിന്റെ അതേ പേരില്‍, അതേ ലോഗോ ഉപയോഗിച്ച് ഏഴോളം വ്യാജപതിപ്പുകളാണ് പ്ലേ സ്റ്റോറില്‍ ഉള്ളത്. ‘whatsapp inc’. എന്ന ഔദ്യോഗിക ഡെവലപ്പര്‍ വിലാസത്തിന് സമാനമായ പേരുകളിലാണ് വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നല്‍കിയിരിക്കുന്നത്. തീരെ സുരക്ഷിതമല്ലാത്ത ഈ ആപ്ലിക്കേഷനുകളില്‍ പലതും നിരവധി ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ‘ടെംപിള്‍ റണ്‍ 2’ എന്ന ജനപ്രിയ ഗെയിമിന്റെ വ്യാജപതിപ്പുകളും, ഇതുവരെയും പുറത്തിറക്കിയിട്ടില്ലാത്ത വാട്സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷന്റെ പേരിലും ആപ്ലിക്കേഷനുകള്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ട്. വ്യാജ പതിപ്പുകളില്‍ പലതിലും പരസ്യങ്ങള്‍ പ്രദര്‍ശിച്ചിട്ടുണ്ട്.

ഒരു സാധാരണ യൂസറിന് ഇവ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാന്‍ സാധിക്കില്ല. സ്‌പെയിസ് എന്നുതോന്നിക്കും വിധമുള്ള പ്രത്യേക ക്യാരക്ടേഴ്‌സ് ഉപയോഗിച്ച് വ്യാജനില്‍ സ്‌പെയിസ് നികത്തുന്നു. സോഫ്‌റ്റ്വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള പരസ്യങ്ങളും വ്യാജ പതിപ്പില്‍ ഉണ്ടാകാറുണ്ടെന്ന് ഓണ്‍ലൈന്‍ ഫോറമായ റെഡിറ്റര്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടി.

നിലവിലുള്ള വാട്സ്ആപ്പ് മറ്റു നിറങ്ങളില്‍ ലഭിക്കുമെന്ന് വ്യക്തമാക്കി കൊണ്ടാണ് വ്യാജ വാട്സ്ആപ്പ് വെബ്സൈറ്റിന്റെ ലിങ്ക് പ്രചരിക്കുന്നത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വ്യാജന്റെ വെബ്സൈറ്റിലാണ് എത്തുക. ഈ വെബ്സൈറ്റില്‍ നിന്നും പുതിയ വാട്സ്ആപ്പ് പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വ്യാജന്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുമെന്നാണ് ടെക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ‘ I love the new colors for whatsapp ‘ എന്ന സന്ദേശത്തോടെയാണ് വ്യാജന്റെ ലിങ്ക് പ്രചരിക്കുന്നത്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ പാടില്ലെന്നാണ് കമ്പനിയുടെ സുരക്ഷാ വൃത്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.

പിഇജിഐ 3 റേറ്റിംഗുള്ള ഔദ്യോഗിക വാട്‌സ്ആപ്പിന് നിലവില്‍ ഒരു ബില്യണ്‍ ഡൗണ്‍ലോഡ്‌സാണ് ഉള്ളത്. വ്യാജനെ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശവും വാട്ട്‌സ്ആപ്പ് കമ്പനി നല്‍കുന്നുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: