പാരഡൈസ് പേപ്പേഴ്സ് വെളിപ്പെടുത്തലിനെക്കുറിച്ച് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു

 

കള്ളപ്പണ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന പാരഡൈസ് പേപ്പേഴ്സ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരും ഉന്നതനേതാക്കളും ബിസിനസുകാരുമടക്കം 714 ഇന്ത്യക്കാരുടെ വിദേശത്തെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചാണ് പാരഡൈസ് പേപ്പേഴ്സ് വാര്‍ത്ത പുറത്തുവിട്ടത്. മാധ്യപ്രവര്‍ത്തകരുടെ സംയുക്ത കൂട്ടായ്മയാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്ന പാരഡൈസ് പേപ്പേഴ്സ്.

പ്ര?ത്യ?ക്ഷ?നി?കു?തി ബോ?ര്‍?ഡ് അ?ധ്യ?ക്ഷ?ന്‍ സു?ശീ?ല്‍ ച?ന്ദ്ര?യു?ടെ നേ?തൃ?ത്വ?ത്തി?ലു?ള്ള സ?മി?തിയെയാണ് വാര്‍ത്തയ്ക്ക് പിന്നിലുള്ള വസ്തുതകളെക്കുറിച്ച് അന്വേഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. ധ?ന?കാ?ര്യ ര?ഹ?സ്യാ?ന്വേ?ഷ?ണ വി?ഭാ?ഗം, ആ?ര്‍?ബി?ഐ, എ?ന്‍?ഫോ?ഴ്‌സ്‌മെ?ന്റ് വി?ഭാ?ഗം എ?ന്നി?വ?യു?ടെ പ്ര?തി?നി?ധി?ക?ള്‍ അ?ന്വേ?ഷ?ണ സ?മി?തി?യി?ലു?ണ്ട്.

കേന്ദ്രവ്യാമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്‍കെ സിന്‍ഹ, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്തിന്റെ ഭാര്യ മന്യ ദത്ത്, 2 ജി സ്പെക്ട്രം കേസിലെ ഇടനിലക്കാരി നീരാ റാഡിയ എന്നിവരുള്‍പ്പടെ 714 ആളുകളുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, മറ്റൊരു കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവരുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യക്കു പുറമെ 180 രാജ്യങ്ങളില്‍ നിന്നുള്ള കള്ളപ്പണ നിക്ഷേപകരുടെ പട്ടികയും പാരഡൈസ് പുറത്തുവിട്ടിരുന്നു. പുറത്തുവിട്ട പട്ടികയില്‍ പത്തൊന്‍പതാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ജര്‍മന്‍ ദിനപത്രമായ സെഡ്യൂസെ സെയ്റ്റങും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും 96 മാധ്യമങ്ങളുമായി ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. ലഭിച്ച വിവരങ്ങള്‍ ഈ സംയുക്ത കൂട്ടായ്മ ‘പാരഡൈസ് പേപ്പര്‍’ എന്ന പേരില്‍ പുറത്തുവിടുകയായിരുന്നു.ഇന്നലെ അര്‍ദ്ധരാത്രിയാണ് ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇവര്‍ പുറത്തുവിട്ടത്.

പുറത്തുവിട്ട വിവരപ്രകാരം മിക്ക ഇന്ത്യക്കാരും കള്ളപ്പണ നിക്ഷേപം നടത്തിയത് ബര്‍മുഡയിലെ ആപ്പിള്‍ബൈ എന്ന നിയമസ്ഥാപനവുമായാണ്. ആപ്പിള്‍ബൈ കമ്പനിയുടെ വിവരങ്ങളാണ് പാരഡൈസ് പുറത്തുവിട്ടതില്‍ കൂടുതല്‍ . ഇവരുടെ മിക്ക ഉപഭോക്താക്കളും ഇന്ത്യക്കാരാണെന്നാണ് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം കേന്ദ്ര സര്‍ക്കാര്‍ ആഘോഷിക്കാനിരിക്കെയാണ് സഹമന്ത്രിയുടേതടക്കമുള്ള കള്ളപ്പണ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്. കേന്ദ്രവ്യാമയാന സഹമന്ത്രിതന്നെ ആരോപണത്തില്‍ ഉള്‍പ്പെട്ടതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. ഇതേതുടര്‍ന്നാണ് വസ്തുതാന്വേഷണത്തിനായി പ്രത്യേകസമിതിയെ കേന്ദ്രം നിയോഗിച്ചത്. നോട്ട് നിരോധനവിഷയത്തിലും രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയുടെ പേരിലും കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച മുന്‍ കേന്ദ്രമന്ത്രികൂടിയായ മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ മകനാണ് ആരോപണ വിധേയനായ കേന്ദ്ര വ്യോമയാനസഹമന്ത്രി ജയന്ത് സിന്‍ഹ.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: