ഡ്രൈവിങ് പരിശീലന സമയത്ത് അംഗീകൃത ഡ്രൈവര്‍മാരുടെ സാന്നിധ്യം നിര്‍ബന്ധമാക്കികൊണ്ട് പുതിയ നിയമം

ഡബ്ലിന്‍: ഡ്രൈവിങ് പരിശീലനം നടത്തുന്നവര്‍ക്ക് ലൈസന്‍സ് ലഭിച്ച ഡ്രൈവര്‍മാരുടെ സാന്നിധ്യം നിര്‍ബന്ധമാക്കുന്ന നിയമം പ്രാബല്യത്തില്‍. അംഗീകൃത ഡ്രൈവര്‍മാര്‍ ഇല്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഗാര്‍ഡക്ക് വാഹനം പിടിച്ചെടുക്കുന്നതിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമം. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുത്ത് വാഹനം ഓടിച്ച ആള്‍ക്കൊപ്പം ഉടമക്കെതിരെയും കുറ്റം ചുമത്താനും കഴിയും.

1994-ലെ റോഡ് ട്രാഫിക് ആക്ട് സെക്ഷന്‍ 41 ഭേദഗതി ചെയ്യുമെന്ന് ഗതാഗത മന്ത്രി ഷെയിന്‍ റോസ് വ്യക്തമാക്കി. ക്ലാന്‍ അമെന്റ്‌മെന്റ് എന്ന് പേരിട്ട നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇതുവരെ നികുതി, ഇന്‍ഷുറന്‍സ്, എന്‍.സി.ടി ഇല്ലാത്ത വാഹനങ്ങള്‍ മാത്രമാണ് ഗാര്‍ഡക്ക് പിടിച്ചെടുക്കാന്‍ അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ അംഗീകൃത ഡ്രൈവര്‍ ഇല്ലാതെ പരിശീലനം നടത്തുന്ന വാഹനങ്ങളും ഇനിമുതല്‍ ഗാര്‍ഡക്ക് പിടിച്ചെടുക്കാം

പരിശീലനം നടത്തുന്ന വാഹനങ്ങള്‍ അന്യവാഹനങ്ങളില്‍ ചെന്നിടിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ പുതിയ നിയമത്തിലൂടെ കഴിയും. വര്‍ഷംതോറും ആയിരത്തില്‍പരം അപകടങ്ങള്‍ രാജ്യത്ത് ഇത്തരത്തില്‍ സംഭവിക്കുന്നുണ്ടെന്ന് റോഡ് സുരക്ഷാ അതോറിറ്റിയും വ്യതമാക്കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: