അയര്‍ലണ്ടില്‍ അബോര്‍ഷന് നിഷേധിക്കപ്പെട്ട യുവതിക്ക് 30000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ യുഎന്‍ ഉത്തരവ്

 

ഗര്‍ഭഛിദ്രം നിഷേധിക്കപ്പെട്ട യുവതിക്ക് ഐറിഷ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മിറ്റി ഉത്തരവിട്ടു. ഐറിഷുകാരിയായ സിയോബാന്‍വെലന്‍ എന്ന യുവതിയുടെ മനുഷ്യാവകാശം ലഘിക്കപ്പെട്ടത് കണ്ടെത്തിയതിനാലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഇത്തരവിറക്കിയത്. 21 ആഴ്ച ഗര്‍ഭിണിയായിരുന്ന സിയോബാന്റെ പ്രെഗ്‌നനസി കുഴപ്പമേറിയതാണെന്ന് ഡബ്ലിന്‍ നാഷണല്‍ മെറ്റേണിറ്റി ഹോസ്പിറ്റലിലെ ഗൈനക്കോളജി വിദഗ്ദര്‍ വിധിയെഴുതിയിരുന്നു . ഗര്‍ഭസ്ഥ ശിശുവിന് Trisome 13 എന്ന വൈകല്യം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

അബോര്‍ഷന്‍ മാത്രമായിരുന്നു ഈ പ്രശനത്തിനുള്ള ഏക പരിഹാരം. എന്നാല്‍ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രത്തിന് അനുവാദം ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ അബോര്‍ഷന്‍ നടത്തണമെന്ന ഡോക്ടര്‍മാര്‍ യുവതിന്റെ ധരിപ്പിച്ചു. 2009 ലാണ് യുവതിക്ക് പ്രശ്‌നങ്ങള്‍ നേരിട്ട് തുടങ്ങിയത്. 2010 ജനുവരി 20 ന് ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ വിമന്‍സ് ഹോസ്പിറ്റലില്‍ സ്വന്തം ചെലവില്‍ യുവതി അബോര്‍ഷന് വിധേയയായി. തുടര്‍ന്ന് അയര്‍ലണ്ടില്‍ തിരിച്ചെത്തിയ യുവതിക്ക് ശസ്ത്രക്രിയയ്ക്ക് ചിലവായ പണം തിരിച്ചു നല്‍കാന്‍ ഐറിഷ് സര്‍ക്കാര്‍ തയ്യാറായില്ല.

ശേഷം യുഎന്‍ മനുഷ്യാവകാശ സംഘടനയ്ക്ക് തന്റെ പക്കലുള്ള തെളിവ് സഹിതം യുവതി പരാതി സമര്‍പ്പിച്ചു. അപേക്ഷ പരിഗണിച്ച സംഘടന ഐറിഷ് സര്‍ക്കാര്‍ യുവതിക്ക് 30000 യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ഐറിഷ് സര്‍ക്കാരിന് അബോര്‍ഷന്‍ കേസുകളില്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നത്. 2012 ല്‍ അമാന്‍ഡ മെല്ലറ്റ് എന്ന യുവതിക്കും സമാനമായ രീതിയില്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നിട്ടുണ്ട്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: