ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് ബാങ്ക് ഓഫ് ഇര്‍ലണ്ടിന്റെ 6000-ല്‍ അധികം ഉപഭോക്താക്കള്‍ കൂടി കബളിപ്പിക്കപ്പെട്ടു.

ഡബ്ലിന്‍: ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ 6000-ല്‍ പരം അകൗണ്ടുകള്‍ കൂടി ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി. ബാങ്ക് ഓഫ് അയര്‍ലണ്ട് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് പലിശ അധികമായി ഈടാക്കപ്പെട്ട 30,000 അകൗണ്ടുകള്‍ അയര്‍ലണ്ടില്‍ കണ്ടെത്തിയതായി സെന്‍ട്രല്‍ ബാങ്ക് സ്ഥിരീകരിച്ചിരുന്നു.

ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കപ്പെട്ടവര്‍ക്ക് പണം റീഫണ്ടിങ് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായും ബാങ്ക് ഓഫ് അയര്‍ലണ്ട് സി.ഇ.ഒ ഫ്രാന്‍സാസ്‌ക മേക് ഡോണക് അറിയിച്ചു. ഇതിനോടകം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ട 4300 ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായും ബാങ്ക് അവകാശപ്പെട്ടു. പിന്നീട് കണ്ടെത്തിയ 6000 അകൗണ്ടുകള്‍ കൂടി വീണ്ടും വിശദ പരിശോധനക്ക് വേണ്ടി വിധേയമാക്കികൊണ്ടിരിക്കുകയാണ്. ഇതോടെ മോര്‍ട്ട്‌ഗേജുമായി ബന്ധപ്പെട്ട മുഴുവന്‍ അകൗണ്ടുകളും പരിശോധനക്ക് വിധേയമാക്കി വരികയാണ്.

മോര്‍ട്ട്‌ഗേജ് വിവാദത്തില്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് കണ്ടെത്തിയ അകൗണ്ടുകള്‍ക്ക് പുറമെ 6000 അകൗണ്ടുകള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് തയ്യാറായിരുന്നില്ല. പ്രശ്‌നത്തില്‍ ധനകാര്യ മന്ത്രിയും പ്രധാനമന്ത്രിയും ഇടപെട്ടതോടെ കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ ഐറിഷ് ബാങ്കുകള്‍ ത്വരിതപ്പെടുത്തുകയായിരുന്നു.

ഉപഭോക്താക്കളെ കബളിപ്പിച്ച ബാങ്കുകള്‍ക്കെതിരെ നിയമ നടപടികള്‍ ശക്തമാക്കുന്നു സാഹചര്യത്തില്‍ നഷ്ടപരിഹാര തുക നല്‍കാന്‍ ബാങ്കുകള്‍ തയ്യാറെടുക്കുകയാണ്. സംഭവത്തില്‍ യൂറോപ്യന്‍ യൂണിയനും ഇടപെട്ടതോടെ ട്രാക്കര്‍ മോര്‍ട്ട്‌ഗേജില്‍ കബളിപ്പിക്കപ്പെട്ടവര്‍ക്ക് വലിയൊരു ആശ്വാസം നല്‍കുകയായിരുന്നു. യൂണിയന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പലിശ ഈടാക്കുന്ന ഐറിഷ് ബാങ്കുകളെ നിയന്ത്രണത്തിലാക്കാന്‍ ഉറച്ച തീരുമാനങ്ങള്‍ അണിയറയില്‍ കൈക്കൊള്ളുന്നുണ്ടെന്നാണ് ബാങ്കിങ് മേഖലയിലെ പുതിയ വാര്‍ത്തകള്‍.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: