എയര്‍ബസ് എ 380 വിമാനം കെട്ടിവലിച്ച് ദുബായ് പൊലീസ് ലോക റെക്കോര്‍ഡിട്ടു:

 

എയര്‍ബസ് എ380 വിമാനം കെട്ടി വലിച്ച് കൊണ്ട് ദുബായ് പോലീസ് ലോക റെക്കോര്‍ഡിലേക്ക്. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് 100 മീറ്റര്‍ ദൂരം കെട്ടിവലിച്ചു കൊണ്ട് ദുബായ് പോലീസ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 302.68 ടണ്‍ ഭാരമാണ് എമിറേറ്റ്‌സ് എയര്‍ബസ് എ380 യ്ക്കുള്ളത്.

ഇതോടെ 218.56 ടണ്‍ ഭാരമുള്ള വിമാനം 100 പേര്‍ ചേര്‍ന്ന് വലിച്ചു നീക്കിയ ഹോങ്കോങ്ങിന്റെ റെക്കോര്‍ഡ് തകര്‍ന്നിരിക്കുകയാണ്. തുറമുഖ കാര്യ അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രി. അഹമ്മദ് മുഹമ്മദ് ബിന്‍ താനി, എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ ബ്രി.അബ്ദുല്ല ഹുസൈന്‍ ഖാന്‍, ദുബായ് എയര്‍പോര്‍ട്ട് വൈസ് പ്രസിഡന്റ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിക്കാന്‍ സഹായിച്ചവര്‍ക്ക് മേജര്‍ ജനറല്‍ അല്‍ മര്‍റി നന്ദി അറിയിക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. കൂടാതെ യു.എ.ഇയുടെ സാംസ്‌കാരികവും ആരോഗ്യപരവുമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം ചെലുത്തുന്ന ഫിറ്റ്‌നസ് ചലഞ്ച് പദ്ധതിയെ അദ്ദേഹം പ്രശംസിച്ചു. ഫിറ്റ്‌നസ് ചാലെഞ്ചിന്റെ എല്ലാ കാര്യങ്ങള്‍ക്കും ദുബായ് പൊലീസിന്റെ മുഴുവന്‍ പിന്തുണയും പ്രതീക്ഷിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: