എച്ച്.എസ്.ഇ നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ള പൊതുജീവനക്കാര്‍ക്ക് പെന്‍ഷന്‍ താമസിപ്പിക്കാനുള്ള തീരുമാനം തല്ക്കാലം ഒഴിവായി

ഡബ്ലിന്‍: രാജ്യത്തെ പെന്‍ഷന്‍ സമ്പ്രദായം വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ കൈകൊണ്ട തീരുമാനം താല്‍ക്കാലികമായി പൊതുജീവനക്കാരെ ബാധിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ഇതോടെ എച്ച്.എസ്.ഇ നേഴ്സുമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ ഉണ്ടായേക്കാവുന്ന കാലതാമസം ഒഴിവാകും. സ്റ്റേറ്റ് പെന്‍ഷന് അര്‍ഹത നേടുന്നവര്‍ക്ക് 66 വയസ്സ് മുതല്‍ പെന്‍ഷന്‍ അനുവദിച്ചുകൊണ്ടുള്ള നിയമമാണ് പ്രാബല്യത്തില്‍ വന്നത്. അതായത് 65 വയസ്സില്‍ ജോലിയില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് ഒരു വര്‍ഷക്കാലം വരെ പെന്‍ഷന് കാത്തിരിക്കേണ്ടി വരും. ഇവര്‍ക്ക് ഈ കാലയളവില്‍ തൊഴിലില്ലായ്മ ആനുകൂല്യത്തിന് അപേക്ഷ നല്‍കി ആഴ്ചയില്‍ 50 യൂറോ നേടാന്‍ കഴിയുന്ന പദ്ധതി നിലവില്‍ ഉണ്ട്.

65 വയസ്സില്‍ വിരമിക്കലിന് നിര്‍ബന്ധിതരായി തീരുന്നവര്‍ക്ക് ആണ് പെന്‍ഷന് വൈകുന്നത്. പൊതു ജീവനക്കാര്‍ക്ക് സ്റ്റേറ്റ് പെന്‍ഷന് അര്‍ഹത നേടുന്നത് വരെ സപ്ലിമെന്ററി പെന്‍ഷന് ലഭിക്കുമെന്നത് ഏറെ ആശ്വാസകരമാണ്. അതുകൊണ്ട് തന്നെ പെന്‍ഷന് സമ്പ്രദായത്തില്‍ ഉണ്ടാകുന്ന കാലതാമസം ഇവര്‍ക്ക് ബാധകമാകില്ലെന്ന് പ്രതീക്ഷിക്കാം.

1995 മുതല്‍ പി.ആര്‍.എസ്.ഐ നല്‍കിവരുന്ന പൊതു ജീവനക്കാര്‍ സ്റ്റേറ്റ് പെന്‍ഷന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആണെന്നിരിക്കെ ല്‍പെന്‍ഷന്‍ വൈകിപ്പിക്കുന്ന രീതി പിന്‍വലിക്കണമെന്ന് ഒരു വിഭാഗം ജീവനക്കാര്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാനുള്ള ആവശ്യവും പൊതുജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനോട് നിരന്തരമായി ആവശ്യപ്പെട്ടു വരികയാണ്.

60 വയസ് മുതല്‍ എങ്കിലും പെന്‍ഷന്‍ അനുവദിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കണെമന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 66 വയസ്സ് മുതല്‍ മാത്രമേ പെന്‍ഷന്‍ നല്‍കാന്‍ കഴിയു എന്ന് പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ് വ്യക്തമാക്കുകയായിരുന്നു.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: