അതിവേഗത്തില്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ സൂപ്പര്‍ സോണിക്ക് വിമാനങ്ങള്‍ എത്തുന്നു

 

സാധാരണ വിമാനങ്ങളെക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ സഞ്ചരിയ്ക്കാന്‍ കഴിയുന്ന സൂപ്പര്‍ സോണിക് വിമാനത്തിന് ദുബായില്‍നിന്ന് ലണ്ടനിലേക്ക് പറക്കാന്‍ വേണ്ടത് വെറും നാലുമണിക്കൂര്‍. ദുബായ് എയര്‍ ഷോയില്‍ നടന്ന പത്രസമ്മേളനത്തില്‍ സൂപ്പര്‍സോണിക് വിമാനങ്ങള്‍ നിര്‍മിക്കുന്ന ബൂം കമ്പനിയുടെ സ്ഥാപകന്‍ ബ്ലൈക് ഷോളാണ് ഈ അതിവേഗ വിമാനത്തെ പരിചയപ്പെടുത്തിയത്.

അടുത്ത വര്‍ഷം മുതല്‍ സൂപ്പര്‍സോണിക് വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ തുടങ്ങുമെന്നും 2020 പകുതിയോടെ സര്‍വീസുകള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 55 പേര്‍ക്ക് ഈ വിമാനത്തില്‍ യാത്രചെയ്യാം. ബിസിനസ്സ് ക്ലാസ് ടിക്കറ്റിന്റെ നിരക്കാണ് ഈടാക്കുക. സാധാരണ വിമാനങ്ങളെക്കാള്‍ അല്‍പ്പം വേഗത്തിലാണ് ടേക്ക് ഓഫും ലാന്‍ഡിങ്ങും. അതൊഴിച്ചാല്‍ യാത്രക്കാര്‍ക്ക് പ്രകടമായ വ്യത്യാസങ്ങളൊന്നും തോന്നുകയില്ല. യു.എസിലാണ് സൂപ്പര്‍സോണിക് വിമാനങ്ങളുടെ നിര്‍മാമണം.

സാധാരണ യാത്രാവിമാനങ്ങളെക്കാള്‍ 2.6 മടങ്ങ് വേഗതയുള്ള വിമാനം ബൂം കമ്പനിയാണ് നിര്‍മ്മിക്കുന്നത്. അടുത്തവര്‍ഷം പരീക്ഷണക്കപ്പറക്കല്‍ നടത്തുന്ന വിമാനം 2020 ഓടെ സര്‍വ്വീസിനെത്തും. ദുബായ് എയര്‍ ഷോയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കമ്പനി പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്.

യാത്രയുടെ വേഗത്തിന് പുതുമാനം നല്‍കി ബൂം സൂപ്പര്‍ സോണിക്ക് വരുന്നു. നിലവിലെ യാത്രാവിമാനങ്ങളെക്കാള്‍ 2.6 മടങ്ങ് വേഗത്തില്‍ മിന്നിപ്പായുന്ന ബൂം വിമാനയാത്രാചരിത്രത്തില്‍ വിപ്‌ളവം സൃഷ്ടിക്കുമെന്ന് സ്ഥാപകനും സി.ഇ.ഒയുമായ ബ്‌ളേക് ഷോള്‍സ് പറഞ്ഞു. മണിക്കൂറില്‍ 1451 മൈല്‍ വേഗത്തിലായിരിക്കും ബൂം പറക്കുക. ദുബായ് എയര്‍ ഷോയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായയിരുന്നു ബ്‌ളേക് ഷോള്‍സ് .

2003-ല്‍ കൊമേഴ്‌സ്യല്‍ സര്‍വ്വീസ് അവസാനിപ്പിച്ച സൂപ്പര്‍സോണിക് കോണ്‍കോഡിന്റെ റെക്കോഡും ബൂം തകര്‍ക്കുമെന്ന് ഷോള്‍സ് അവകാശപ്പെട്ടു. കോണ്‍കോഡിനെക്കാള്‍ 10 ശതമാനം വേഗമുള്ള ബൂം, ദുബായില്‍ നിന്നും നാലര മണിക്കൂര്‍ കൊണ്ട് ലണ്ടനിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കോണ്‍കോഡിനെക്കാള്‍ വേഗത്തില്‍ മുന്നിലാണെങ്കിലും അതിനെക്കാള്‍ യാത്രാനിരക്കില്‍ 75 ശതമാനത്തിന്റെ കുറവുണ്ടാകും.

നിലവിലെ ബിസിനസ്സ് ക്‌ളാസ് നിരക്ക് മാത്രായിരിക്കും ഓരോ യാത്രക്കാരനും ടിക്കറ്‌റിനായി ചെലവാക്കേണ്ടിവരിക. 55 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനത്തിന്റെ പൈലറ്‌റ് ടെസ്‌റ്‌റ് അടുത്തവര്‍ഷം നടത്തും. 2020 ഓടെ സര്‍വ്വീസിനെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഷോള്‍സ് പറഞ്ഞു.

200 മില്യന്‍ നിര്‍മ്മാണ ചെലവ് വരുന്ന വിമാനത്തിന് ആഫ്‌റ്‌റര്‍ ബര്‍ണറുകള്‍ക്കു പകരം ടര്‍ബോ ഫാന്‍ ഉപയോഗിക്കുന്നത് ഇന്ധനലാഭത്തിനും അമിത ശബ്ദം ഇല്ലാതാക്കാനും സഹായിക്കും. അതിവേഗ കുതിപ്പിന് യോജിച്ച രൂപകല്‍പ്പനയും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എഞ്ചിനുകളും അത്യാധുനിക നിര്‍മ്മാണ രീതിയുമാണ് ബൂമിന്റെ പ്രത്യേകതയെന്ന് ബ്‌ളേക് ഷോള്‍സ് കൂട്ടിച്ചേര്‍ത്തു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: