ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപ് ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍

 

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപ് ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റിനായി ഇന്ന് രാവിലെ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവാന്‍കയ്ക്ക് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. സമ്മിറ്റിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇവാന്‍ക, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു എന്നിവര്‍ പങ്കെടുക്കും.

ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും യു.എസിനും ഒരുമിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് ഇന്ത്യയിലെത്തിയ ഇവാന്‍ക ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു. സാമ്പത്തിക വികസനത്തിനും, തീവ്രവാദത്തിനെതിരെ പോരാടാനും സുരക്ഷ സഹകരണം വര്‍ദ്ധിപ്പിക്കാനും ഇരുരാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും ഇവാന്‍ക പറഞ്ഞു.

കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അവരുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും ഏറെ അറിഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ താന്‍ എറെ ആവേശത്തിലാണെന്നും ഇന്ത്യയെ കുറിച്ച് കൂടുതല്‍ അറിയാമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഇവാന്‍ക പറഞ്ഞു.

കൂടാതെ ഇവാന്‍കയ്ക്ക് ഹൈദരാബാദിലെ ഫലാക്നുമ കൊട്ടാരത്തില്‍ പ്രധാനമന്ത്രി അത്താഴ വിരുന്ന് ഒരുക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷണ മുറിയെന്ന വിശേഷണമാണ് ഫലക്നുമ കൊട്ടാരത്തിലെ നൈസാമിന്റെ ഭക്ഷണമുറിയിലാണ് അത്താഴ വിരുന്ന്. പ്രസിദ്ധമായ ഹൈദരാബാദ് ബിരിയാണി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധയിടങ്ങളിലെ വ്യത്യസ്ഥമായ ഭക്ഷണവിഭവങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും.

ഡികെ

 

Share this news

Leave a Reply

%d bloggers like this: