വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മെഴ്സിഡസ് കാര്‍ കള്ളന്മാര്‍ കൊണ്ടുപോയത് നിമിഷങ്ങള്‍ക്കുള്ളില്‍; സിസിടിവി ദൃശ്യങ്ങള്‍ വൈറലാകുന്നു

 

വീടിനു മുന്‍പിന്‍ നിര്‍ത്തിയിട്ടിരുന്ന മെഴ്സിഡസ് കാര്‍ വെറും അറുപത് മിനുട്ട്കൊണ്ട് മോഷ്ടിച്ച കള്ളന്മാരെ പിടികൂടാനാകാതെ പൊലീസ്. ബ്രിട്ടനിലെ വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസാണ് കള്ളന്മാരെ പിടികൂടാനാകാതെ നട്ടം തിരിയുന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും കൂടുതല്‍ തെളിവുകളൊന്നും ദൃശ്യങ്ങളില്‍ ഇല്ലാതിരുന്നതിനാല്‍ കള്ളന്മാര്‍ ആരാണെന്ന് മനസ്സിലാക്കാനാകാതെ കുഴങ്ങുകയാണ് പൊലീസ്. സെപ്റ്റംബറില്‍ നടന്ന മോഷണത്തെക്കുറിച്ച് നവംബര്‍ കഴിയാറായിട്ടും യാതൊരു തുമ്പും കിട്ടാതായതോടെയാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.

വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് കള്ളന്മാര്‍ മോഷ്ടിച്ചത്. മറ്റൊരു കാറില്‍ സ്ഥലത്തെത്തിയ സംഘം നിമിഷങ്ങള്‍ക്കുള്ളില്‍ മോഷ്ടിച്ച കാറുമായി കടന്നുകളയുകയായിരുന്നു. സിഗ്‌നല്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ കാറിന്റെ ഡോര്‍ തുറന്നത്. രണ്ടുപേര്‍ പുറത്തിറങ്ങുന്നതും ഇതിലൊരാള്‍ സിഗ്‌നല്‍ ഉപയോഗിച്ച് കാറിന്റെ ഡോര്‍ തുറക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇരുവരും മുഖംമൂടി ധരിച്ചിരുന്നതിനാലാണ് പൊലീസിന് ആളെ തിരിച്ചറിയാന്‍ കഴിയാതിരുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: