വിധി പ്രസ്താവത്തിനിടെ അന്താരാഷ്ട്ര കോടതിമുറിയില്‍ പ്രതി വിഷം കഴിച്ചു മരിച്ചു

 

വിധി പ്രസ്താവം കേള്‍ക്കുന്നതിനിടെ മുന്‍ ബോസ്നിയന്‍ കമാന്‍ഡര്‍ വിഷം കഴിച്ച് മരിച്ചു. ഹേഗിലെ അന്താരാഷ്ട്ര കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബോസ്നിയന്‍ മുസ്ലീം വംശീയാക്രമണകേസിലെ പ്രതിയായ സ്ലൊബൊഡാന്‍ പ്രല്‍ജാക്ക്(72) കോടതി മുറിയില്‍ വിഷം കഴിച്ചത്.

1990 കളില്‍ ബോസ്നിയന്‍ കമാന്‍ഡറായിരിക്കെ യുദ്ധത്തില്‍ മുസ്ലീങ്ങളെ കൂട്ടക്കൊല നടത്തിയതിന് നേരത്തെ കോടതി ഇയാളെ 20 വര്‍ഷത്തേക്ക് തടവിന് വിധിച്ചിരുന്നു. വിധിക്കെതിരെ പ്രല്‍ജാക്ക് സമര്‍പ്പിച്ച അപ്പീല്‍, കോടതി തള്ളിയതോടെയാണ് കയ്യില്‍ കരുതിയ വിഷം കഴിച്ചത്. താന്‍ നിരപരാധിയാണെന്നായിരുന്നു പ്രല്‍ജാക്കിന്റെ വാദം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2013ലാണ് എഴുപത്തിരണ്ടുകാരനായ പ്രല്‍ജാക്ക് ജയിലിലാകുന്നത്. 1992-1995 ലാണ് കേസിനാസ്പദമായ സംഭവം. ബോസ്നിയന്‍ യുദ്ധത്തില്‍ പ്രതികളായ ആറ് പേരില്‍ ഒരാളാണ് പ്രല്‍ജാക്ക്. 37 ഓളം പേരാണ് അന്ന് കൊല്ലപ്പെട്ടത്. അതേസമയം, കോടതി മുറിക്കകത്തേക്ക് ഇയാള്‍ എങ്ങനെ വിഷം കൊണ്ടുവന്നുവെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

https://youtu.be/2FPZ6In7i4k

ഡികെ

 

Share this news

Leave a Reply

%d bloggers like this: