ഇറ്റാലിയന്‍ തീരത്ത് ‘വാട്ടര്‍ സ്പൗട്ട്’ പ്രതിഭാസം

 

ഇറ്റലിയിലെ വടക്കു പടിഞ്ഞാറന്‍ തീരനഗരമായ സാന്‍ റെമോയ്ക്കു സമീപത്തെ കടലില്‍ ‘വാട്ടര്‍ സ്പൗട്ട് (നീര്‍ച്ചുഴിസ്തംഭം) പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ചയാണ് സാന്‍ റെമോ ഹാര്‍ബറില്‍ വാട്ടര്‍ സ്പൗട്ട് രൂപപ്പെട്ടത്. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുകയും സാന്‍ റെമോ നഗരത്തില്‍ വീശിയടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ചുഴലിക്കാറ്റില്‍ നഗരത്തിലെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയ്ക്കും വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.

സാന്റെമോ തീരദേശത്ത് അത്യപൂര്‍വ ദൃശ്യവിരുന്നൊരുക്കിയ നീര്‍ചുഴി സ്തംഭം പക്ഷേ കരയിലേക്ക് ആഞ്ഞടിച്ചുകയറിയപ്പോള്‍ വന്‍ നാശനഷ്ടവും സൃഷ്ടിച്ചു. ബീച്ചിന് സമീപമാണ് ജലസ്തംഭം ആകാശത്തേക്ക് ഉയര്‍ന്നത്. മേഘവുമായി ആകര്‍ഷിക്കപ്പെട്ട് വലിയൊരു തൂണുപോലെ തിരമാല ആകാശത്തേക്ക് ചുറ്റിക്കറങ്ങി എത്തിയപ്പോള്‍ അത്യപൂര്‍വ കാഴ്ചക്ക് നൂറുകണക്കിന് ആളുകള്‍ സാക്ഷികളായി.

എന്നാല്‍ ഇത് പിന്നീട് കരയിലേക്ക് ചുഴലിക്കാറ്റായി രൂപംമാറിയെത്തിയപ്പോള്‍ ഭീകരഭാവം കൈവരിക്കുകയും ചെയ്തു. ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. വാട്ടര്‍ സ്പൗട്ട് എന്ന അസാധാരണമായ കാലാവസ്ഥാ പ്രതിഭാസത്തിന് ദൃക്‌സാക്ഷികളായവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: