ലോകത്തെ ഏറ്റവും വലിയ ബാറ്ററി അവതരിപ്പിച്ച് ടെസ്ല

 

ലോകത്തെ ഏറ്റവും വലിയ ബാറ്ററി ഓസ്‌ട്രേലിയയില്‍ അവതരിപ്പിച്ചു. എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്ല സംഘമാണ് ബാറ്ററി രംഗത്തിറക്കിയിരിക്കുന്നത്. ഇതോടെ പാര്യമ്പര്യേതര ഊര്‍ജോല്‍പാദനത്തിന്റെ കാര്യത്തില്‍ ഓസ്ട്രേലിയ മുന്നിലെത്തി.

ദക്ഷിണ ഓസ്ട്രേലിയയിലെ വൈദ്യുതിക്ഷാമം നേരിടാന്‍ 100 മെഗാവാട്ടിലധികം വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ബാറ്ററി നൂറ് ദിവസത്തിനുള്ളില്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് എലന്‍ മസ്‌കിന്റെ വാഗ്ദാനമാണ് ഇതോടെ ഫലവത്തായിരിക്കുന്നത്. ജൂലായിലാണ് ബാറ്ററി നിര്‍മ്മിക്കാനുള്ള ടെന്‍ഡര്‍ ടെസ്ല സ്വന്തമാക്കിയത്. 30,000 ല്‍ അധികം വീടുകളിലേക്ക് വൈദ്യുതിയെത്തിക്കാനുള്ള ശേഷി ഈ ബാറ്ററി സംവിധാനത്തിനുണ്ട്. 2016 ലുണ്ടായ കൊടുങ്കാറ്റിനെ തുടര്‍ന്ന് ദക്ഷിണ ഓസ്‌ട്രേലിയയിലിലുണ്ടായ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകാന്‍ ശേഷിയുണ്ട് ഈ ബാറ്ററിയ്ക്ക്.

ഓസ്ട്രേലിയയില്‍ 40 ശതമാനത്തിലധികം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് കാറ്റാടിപ്പാടങ്ങളില്‍ നിന്നാണ്. എന്നാല്‍ കാറ്റിന് ശക്തി കുറയുമ്പോള്‍ വൈദ്യുതി ലഭ്യത പ്രയാസത്തിലാവുന്നു. ഈ പ്രശ്നത്തിനൊരു പരിഹാരമാണ് ടെസ് ലയുടെ ഭീമന്‍ ബാറ്ററി. കാറ്റാടി പാടങ്ങളില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവുണ്ടാകുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ ബാറ്ററികളില്‍ ശേഖരിച്ചുവെയ്ക്കുന്ന വൈദ്യുതിയ്ക്ക് സാധിക്കും.

ഡികെ

 

Share this news

Leave a Reply

%d bloggers like this: