റൈനയറിന്റെ ഐറിഷ് പൈലറ്റുമാര്‍ ഇന്‍ഡസ്ട്രിയല്‍ ആക്ഷന് ഒരുങ്ങുന്നു

ഡബ്ലിന്‍: പൈലറ്റുമാര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ റൈനയര്‍ പൈലറ്റുമാര്‍ സമരരംഗത്തേക്ക്. റൈനയറിന്റെ ഡബ്ലിന്‍,ലണ്ടന്‍,മാഡ്രിഡ് പൈലറ്റുമാരാണ് സംയുക്തമായി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളവര്‍ദ്ധനവ്, പൈലറ്റ് യൂണിയന് യൂറോപ്പില്‍ കളക്റ്റീവ് ബാര്‍ഗൈനിങ് അധികാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പൈലറ്റുമാര്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യങ്ങള്‍ തള്ളിയതിനെ തുടര്‍ന്നാണ് സമരം.

കഴിഞ്ഞ ദിവസം നടന്ന പൈലറ്റുമാരുടെ യോഗത്തില്‍ പൈലറ്റ് യൂണിയന്‍ ഇന്‍ഡസ്ട്രിയല്‍ ആക്ഷന്‍ പ്രഖ്യാപിക്കുകയായിരുന്നു.റൈനയര്‍ പൈലറ്റുമാരെ ആകര്‍ഷിക്കാന്‍ എയര്‍ലിംഗസ് ചരടുവലിക്കുന്നതായ് റൈനയര്‍ ആരോപിക്കുന്നു. ഐറിഷ് എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷന്‍ ( ഐ.എ.എല്‍.പി.എ)നില്‍ എയര്‍ലിംഗസ് പൈലറ്റുമാര്‍ റൈനയര്‍ പൈലറ്റുമാര്‍ക് പിന്‍ബലം നല്‍കുന്നുണ്ടെന്ന് റൈനയര്‍ എയര്‍ലൈന്‍സ് കുറ്റപ്പെടുത്തി.ഐറിഷ് പൈലറ്റുമാര്‍ സമരം നടത്തുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും റൈനയര്‍ വക്താവ് വ്യക്തമാക്കി.

 

ഡി.കെ

 

Share this news

Leave a Reply

%d bloggers like this: