പന്ത്രണ്ട് ആഴ്ച വരെ ഗര്‍ഭഛിദ്രം നടത്താനുള്ള സിറ്റിസണ്‍ അസംബ്ലിയുടെ തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം

 

ഡബ്ലിന്‍ : ഗര്‍ഭഛിദ്ര വിഷയത്തില്‍ മന്ത്രി സഭാ കമ്മിറ്റിയുടെ സുപ്രധാന തീരുമാനം പുറത്ത്. 12 ആഴ്ചവരെ ഗര്‍ഭഛിദ്രം നടത്തേണ്ടവര്‍ക്ക് അതിനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. എട്ടാം ഭരണഘടന ഭേദഗതിയിലെ 40.33 എന്ന വകുപ്പ് എടുത്തുമാറ്റുന്നതിന് കമ്മിറ്റി അംഗങ്ങള്‍ അംഗീകാരം നല്‍കി. സമിതി അംഗങ്ങളും രണ്ട് ഫിയാന ഫാള്‍ റ്റിഡിമാരും, ഒരു ഫൈന്‍ ഗെയ്ല്‍ ടിഡിയുംഈ അബോര്‍ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തില്‍ ഒപ്പ് വെച്ചില്ല.

തുടര്‍ച്ചയായ സിറ്റിസണ്‍ അസംബ്ലി ചര്‍ച്ചകളില്‍ നിന്നും രൂപപ്പെട്ട തീരുമാനത്തിന് അന്തിമ രൂപരേഖ തയാറാക്കിയതായി അബോര്‍ഷന്‍ കമ്മിറ്റി ചെയര്‍വുമന്‍ കാതറിന്‍ നൂനന്‍ വ്യക്തമാക്കി. ഇതിനിടയില്‍ ലിന്‍സ്റ്റര്‍ ഹൌസിന് മുന്‍പില്‍ ആന്റി അബോര്‍ഷന്‍ ക്യാംപെയിനിങ്ങിന് ശക്തമായി മുന്നേറുകയാണ്. നിയന്ത്രണങ്ങളില്ലാതെ അബോര്‍ഷന്‍ നടത്താന്‍ അനുമതി നല്‍കരുതെന്നാണ് ഇവരുടെ ആവശ്യം. മന്ത്രിസഭാസമിതിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ അടുത്ത വര്‍ഷം ജനഹിതമറിഞ്ഞ ശേഷം ഭരണഘടനാപരമായ അംഗീകാരം ലഭിക്കും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: