അപകടകാരികളായ സൂപ്പര്‍ബഗുകള്‍ വീണ്ടും; 400 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

 

ഡബ്ലിന്‍: ആന്റിബയോട്ടിക്‌സിനെ പ്രതിരോധിക്കുന്ന സൂപ്പര്‍ബഗുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പട്ടു. സി.പി.ഇ എന്ന വിഭാഗത്തില്‍പെടുന്ന ഇവ അതീവ അപകടകാരികളാണ്. നാഷണല്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി ടിം തയ്യാറാക്കിയ ആരോഗ്യ റിപ്പോര്‍ട്ടിലാണ് അയര്‍ലന്റിലെ ആശുപത്രികളില്‍ ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍തോതില്‍ ബാക്ടീരിയകളെ ഈ വര്‍ഷം കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് വിന്റര്‍ ഫ്‌ലൂ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശുചിത്വമില്ലായ്മ സൂപ്പര്‍ബാഗുകള്‍ക്ക് വളരാന്‍ അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്. രാജ്യത്തെ പൊതു ആശുപത്രികള്‍ കേന്ദ്രീകരിച്ച് ക്‌ളീനിങ് നടപടികള്‍ ത്വരിതപ്പെടുത്താന്‍ ആശുപത്രി അധികൃതരോട് എച്ച്.എസ്.ഇ ആവശ്യപ്പെട്ടു. ചില ആശുപത്രികളില്‍ ക്‌ളീനിങ് സ്റ്റാഫുകളുടെ എണ്ണം കുറവായത് ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് കരണമായതായും ആരോഗ്യവകുപ്പ് കണ്ടെത്തി. കൊച്ചു കുട്ടികള്‍, വൃദ്ധര്‍, മറ്റ് രോഗങ്ങളാല്‍ വലയുന്നവര്‍ തുടങ്ങിയവരില്‍ ഇത് ബാധിച്ചാല്‍ മരണം വരെ സംഭവിക്കാം. കടുത്ത പനി, ശ്വാസതടസ്സം, തുടങ്ങിയ ശാരീരിക ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദ്ദേശമുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: