അയര്‍ലന്റിലെ ക്രിസ്മസ് കാലത്തെ ഏറ്റവും തിരക്കേറിയ ദിവസം ഇന്ന്

 

ഡബ്ലിന്‍: ക്രിസ്മസ് സീസണ്‍ ആരംഭിച്ചതോടെ രാജ്യത്തെ പൊതു ഗതാഗത മേഖലയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഡിസംബറിലെ ഏറ്റവും തിരക്ക് കൂടിയ ദിനവും ഇന്നാണെന്ന് അയര്‍ലന്റിലെ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് വ്യക്തമാക്കുന്നു. യാത്രക്കാരുടെ എണ്ണം പതിന്‍മടങ് വര്‍ധിച്ചിട്ടുണ്ട്. റോഡ്, റെയില്‍ എയര്‍സര്‍വീസ് തുടങ്ങി എല്ലാ തരത്തിലുള്ള ഗതാഗത സംവിധാനങ്ങളിലും ക്രിസ്മസ് തിരക്ക് കാണാം.

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ഇന്നേദിവസം 80,000 യാത്രക്കാര്‍ കടന്നു പോകുന്നുണ്ടെന്നാണ് കണക്ക്. ഫെസ്റ്റിവല്‍ സീസണില്‍ പത്ത് ലക്ഷത്തിലേറെ യാത്രക്കാര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കുള്ള എല്ലാവിധ തയ്യാറെടുപ്പുകളും അയര്‍ലണ്ടില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: