എലൈറ്റിന്റെ ക്രിസ്തുമസ് വിപണി തകര്‍ക്കാന്‍ വാട്‌സ് ആപ്പില്‍ വ്യാജ സന്ദേശം: വിദേശ മലയാളികള്‍ക്കിടയില്‍ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെയും നടപടി ഉണ്ടാകാം ?

എലൈറ്റ് കേക്കില്‍ ശരീരത്തിന് ദോഷമായ രീതിയില്‍ രാസപ?ദാര്‍ത്ഥമുണ്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.എലൈറ്റ് ഫുഡ് ലിമിറ്റഡ് അധികൃതരുടെ പരാതിയിന്മേലാണ് നടപടി. കമ്പനിക്കെതിരെ സമൂ?ഹ മാധ്യമങ്ങള്‍ വഴി അപവാദ പ്രചരണം നടത്തുകയും കമ്പനിയുടെ സത്‌പേരിന് കളങ്കംവരുത്തുകയും ചെയ്തുവെന്നാണ് പരാതി.

അയര്‍ലണ്ടില്‍ വിവിധ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഫേസ് ബുക്കിലൂടെയും വ്യാജ പ്രചാരണം നടത്തിയിരുന്നു. വിദേശങ്ങളില്‍ മലയാളികള്‍ക്കിടയില്‍ ഇത്തരം വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെയും അന്വേഷണ മുന നീണ്ടേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത സൂചന. എന്നാല്‍ ഇത്തരക്കാരെ കേസില്‍ പ്രതി ചേര്‍ത്താലും എത്തരത്തില്‍ നടപടി എടുക്കും എന്ന കാര്യത്തില്‍ ആശയ കുഴപ്പം ഉണ്ടാകും. അയര്‍ലന്റിലെ ഏഷ്യന്‍ ഷോപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ക്രിസ്തുമസ് കേക്കുകളില്‍ ഒന്നാണ് എലൈറ്റ് കേക്ക്, ക്രിസ്മസ് സീസണില്‍ ഇന്ത്യയിലും വിദേശത്തുമായി ഏകദേശം ഒരു ലക്ഷത്തിലധികം ഷോപ്പുകളില്‍ എലൈറ്റ് കേക്കുകള്‍ ലഭ്യമാണ്.

അതേസമയം എലൈറ്റ് കേക്കില്‍ മനുഷ്യശരീരത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ അളവില്‍ കൂടുതല്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന വിധത്തില്‍ വാട്സ് ആപ്പില്‍ പ്രചരിച്ച് വരുന്ന വാര്‍ത്ത അവാസ്ഥവും അടിസ്ഥാന രഹിതവുമാണ്. എലൈറ്റ് ഭക്ഷ്യഉല്‍പ്പന്നങ്ങള്‍.
സുരക്ഷിതവും രുചികരവും ആരോഗ്യപ്രദവുമാണെന്ന് എലൈറ്റ് ഫുഡ് കമ്പനി ഡയറക്ടര്‍ സി.ജി പ്രതിഭാസ്മിതന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നു.

ക്രിസ്തുമസ് സീസണില്‍ എലൈറ്റ് ഫുഡ് ലിമിറ്റഡിന്റെ കേക്ക് വ്യാപാരം തകര്‍ക്കുന്നതിനായാണ് കമ്പനിക്കെതിരെ പ്രചാരണം നടത്തിയതെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇടുക്കി കാഞ്ഞാര്‍ പൊലീസിലാണ് എലൈറ്റ് കമ്പനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രാമകൃഷ്ണന്‍ പരാതി നല്‍കിയിരിക്കുന്നത്.

എലൈറ്റ് കമ്പനിയുടെ പരാതിയിന്മേല്‍ അന്വേഷണം പുരോ?ഗമിക്കുകയാണെന്നും തെറ്റായ വിവരം പ്രചരിപ്പിച്ചവര്‍ക്കെതിരെയുള്ള തെളിവുകള്‍ സൈബര്‍സെല്ലില്‍നിന്നും ലഭിക്കുന്നപക്ഷം അറസ്റ്റ് ചെയ്യുമെന്നും പോലീസ് അധികൃതര്‍ പറഞ്ഞു.

കമ്പനിക്കെതിരെ ചിലര്‍ വൈരാഗ്യബുദ്ധിയോടെയും സ്വാര്‍ത്ഥലാഭം കരുതിയും കമ്പനിക്ക് ജനങ്ങള്‍ക്ക് ഇടയിലുള്ള മതിപ്പും വിശ്വാസവും ഇല്ലാതാക്കുന്നതിന് ഉദ്ദേശിച്ച് പ്രവര്‍ത്തിച്ച് വരുന്നതിന്റെ ഫലമാണ് വാട്സ്ആപ്പിലെ അപവാദപ്രചരണം. ഇവര്‍ക്കെതിരെ എലൈറ്റ് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രതീക്ഷയ്ക്കും വിശ്വാസത്തിനും മങ്ങലേല്‍ക്കുന്ന ഒരു പ്രവര്‍ത്തിയും എലൈറ്റില്‍ നിന്നും ഉണ്ടാകില്ലെന്നും എലൈറ്റ് ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിച്ച് ഉപയോഗിക്കാമെന്നും കമ്പനി ഉറപ്പ് നല്‍കുന്നുവെന്നും ഡയറക്ടര്‍ അറിയിച്ചു.

https://www.youtube.com/watch?v=7BlJgL2JAxc&t=29s

 

 

 

 

എ എം

 

 

Share this news

Leave a Reply

%d bloggers like this: