വീണ്ടും പാകിസ്താന്റെ പ്രകോപനം; അതിര്‍ത്തിയില്‍ ശക്തമായ വെടിവെയ്പ് തുടരുന്നു

 

നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ പ്രകോപനം തുടരുന്നു. ഇന്നലെ നാല് സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ന് വീണ്ടും പൂഞ്ചില്‍ പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഷാപൂര്‍ മേഖലയെ ലക്ഷ്യമാക്കി പാകിസ്താന്‍ വെടിവെയ്പ് നടത്തിയതിനെ തുടര്‍ന്ന് സേനയും ശക്തമായി തിരിച്ചടിച്ചു. ഉച്ചയോടെ ആരംഭിച്ച വെടിവെയ്പ് ഇപ്പോഴും തുടരുകയാണ്.

ആര്‍ക്കും ഏറ്റുമുട്ടലില്‍ ഇതുവരെയായി ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ 120 ഇന്‍ഫന്‍ട്രി ബ്രിഗേഡിനുനേരെ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ മേജറടക്കം നാലുപേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഇന്നലെ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുമായുള്ള പ്രശ്നപരിഹാരത്തിന് ചര്‍ച്ചയടക്കമുള്ള കാര്യങ്ങള്‍ക്ക് തയ്യാറാണെന്ന് പാകിസ്താന്‍ കരസേന മേധാവി പറഞ്ഞതിന് തൊട്ടുപുറകെയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടായത്. എന്നാല്‍ ജമ്മുകശ്മീരില്‍ ഭീകരരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമെ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

എ എം

 

Share this news

Leave a Reply

%d bloggers like this: