ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷത്തില്‍. ഏവര്‍ക്കും റോസ് മലയാളത്തിന്റെ ക്രിസ്മസ് ആശംസകള്‍

ആഹ്ലാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയാണ് ക്രിസ്മസ്. ഒരൊറ്റ രാജ്യത്തോ ഭൂഖണ്ഡത്തിലോ ഒതുങ്ങാതെ ലോകമെങ്ങും ആഘോഷത്തിമിര്‍പ്പില്‍ നിറയുന്ന അപൂര്‍വാവസരങ്ങളില്‍ ഒന്നുകൂടിയാണിത്.

ക്രിസ്മസ് സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ദിനമാണ്. മഞ്ഞ് ഈറനണിയിക്കുന്ന രാവില്‍ സ്‌നേഹത്തിന്റെ പ്രതീകമായ ദൈവപുത്രന്റെ തിരുപ്പിറവിയുടെ ഓര്‍മകള്‍ പ്രത്യാശയുടെ സന്ദേശമാണ് നല്‍കുന്നത്.

നനുത്ത മഞ്ഞിനൊപ്പം സന്തോഷവും സമാധാനവും പെയ്തിറങ്ങുന്ന രാവാണ് ക്രിസ്മസ്. യഥാര്‍ത്ഥ സന്തോഷവും സമാധാനവും രക്ഷകനൊപ്പം പിറവിയെടുത്ത ദിനം. ജീവിത മൂല്യങ്ങളെയും ജീവിത നിലപാടുകളേയും കാത്തു സൂക്ഷിക്കാനും നന്‍മയിലൂടെയും പങ്കുവയ്ക്കലുകളിലൂടെയും പരസ്പരം സ്‌നേഹിക്കാനുമാണ് ക്രിസ്മസ് പഠിപ്പിക്കുന്നത്.

സന്തോഷവും സമാധാനവും പെയ്തിറങ്ങുന്ന ക്രിസ്മസ് രാവ് പൂര്‍ണ്ണത തേടിയുള്ള യാത്ര തുടങ്ങാനുള്ള സമയമാണ്. ജീവനും ശക്തിയും ഓജസ്സും തേജസ്സുമുള്ള അന്വേഷണമാണ് ഇക്കാര്യത്തില്‍ ആവശ്യം. ഇക്കാര്യത്തില്‍ നിഷ്‌ക്കളങ്കനായ ക്രിസ്തുവിനെ തേടിയെത്തിയ ആട്ടിടയന്‍മാരായി നമുക്കു മാറാം.മുറിഞ്ഞു മുറിഞ്ഞു കത്തുന്ന ഒരോ ക്രിസ്മസ് വിളക്കുകളും നന്‍മയേയും സന്തോഷത്തെയും സമാധാനത്തെയും പ്രകാശിപ്പിക്കുന്ന വിളക്കുകള്‍ തന്നെയാണ്.

പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്റെ ത്യാഗത്തിന്റെയും സഹനത്തിന്റയും ഓര്‍മ്മകള്‍ പങ്കുവെക്കുന്ന ഈ വേളയില്‍ ഏവര്‍ക്കും റോസ് മലയാളത്തിന്റെ ക്രിസ്മസ് ആശംസകള്‍…

 

 

 

 

Share this news

Leave a Reply

%d bloggers like this: