അതിശൈത്യത്തില്‍ അയര്‍ലണ്ടിലെ താപനില മൈനസ് ഡിഗ്രിയില്‍; കനത്ത മഞ്ഞ് വീഴ്ച തുടരുന്നു

ക്രിസ്മസിനോടടുപ്പിച്ച് അയര്‍ലണ്ടില്‍ രൂപപ്പെട്ട കനത്ത ഹിമപാതം ശക്തമാകുമെന്നും നിരവധി മീറ്റര്‍ മഞ്ഞ് ചിലയിടങ്ങളില്‍ വീണ് അത് പുതുവര്‍ഷം വരെ നിലനില്‍ക്കുമെന്നും പൂജ്യം ഡിഗ്രി സെല്‍ഷ്യസ് നിലവാരത്തിലേക്ക് താപനില താഴുമെന്നുമാണ് കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഇതിനെ തുടര്‍ന്ന് റോഡിലൂടെയുള്ള യാത്രകള്‍ക്ക് വിവിധ തടസങ്ങള്‍ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ട്രാന്‍സ്പോര്‍ട്ട് നെറ്റ് വര്‍ക്കുകളെയും ഇത് തീര്‍ത്തും പ്രതികൂലമായി ബാധിക്കുന്നതാണ്. റെയില്‍വേ സര്‍വീസുകളിലും എയര്‍പോര്‍ട്ടുകളിലും ഇത് കടുത്ത രീതിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഇന്ന് താപനില മൈനസ് നാല് ഡ്രിഗ്രി സെല്‍ഷ്യസ് വരെ താഴാം. മൂടല്‍ മഞ്ഞ് ഉള്ളതിനാല്‍ ഹെല്‍ത്ത്- ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കില്‍ നിന്നുമുള്ള ശൈത്യപ്രവാഹത്തെ തുടര്‍ന്ന് അയര്‍ലണ്ട് അടക്കമുള്ള മിക്ക യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത തണുപ്പിന്റെ പിടിയിലായിരിക്കുകയാണ്. ഭൂരിഭാഗം രാജ്യങ്ങളിലും ഇതിനെ തുടര്‍ന്ന് നാലിഞ്ച് വരെ മഞ്ഞ് വീഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് തടാകങ്ങള്‍ തണുത്തുറഞ്ഞിരിക്കുകയാണ്. അയര്‍ലന്റിലെത്തിയാല്‍ എല്ലായിടത്തും നിലയ്ക്കാത്ത മഞ്ഞും തണുപ്പുമനുഭവിക്കാനാവും. അസഹനീയമായ തണുപ്പിനോട് പിടിച്ച് നില്‍ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് യൂറോപ്പിലെങ്ങും അനേകം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ചയോടെ മിക്കയിടങ്ങളിലും കനത്ത തോതില്‍ മഞ്ഞ് കാണാമെന്നും മഴ പോലെ മഞ്ഞ് പെയ്യാമെന്നും മെറ്റ് ഓഫീസ് ഫോര്‍കാസ്റ്റര്‍ പ്രവചിക്കുന്നു. രാത്രികളില്‍ താപനില മൈനസ് രണ്ടക്കമായിത്തീരുകയും ചെയ്യും. ഇക്കാരണത്താല്‍ കാലാവസ്ഥയില്‍ കാര്യമായ മാറ്റമാണ് വരാനിരിക്കുന്നത്.. ഇത്തരത്തില്‍ മഞ്ഞ് ശക്തമായി പെയ്തിറങ്ങുന്നതിന് മുമ്പ് മിക്കയിടങ്ങളിലും മഴയും കാറ്റുമുണ്ടാകുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നു.

ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കിടില്‍ പടര്‍ന്ന് കൊണ്ടിരിക്കുന്ന ഭയത്തെയും ആശങ്കളെയും ശമിപ്പിക്കാന്‍ ഗവണ്‍മെന്റ് അധികൃതര്‍ ശ്രമിക്കുന്നുണ്ട്. കടുത്ത രീതിയിലുള്ള കാലാവസ്ഥാ ഘടകങ്ങളെ കാലാവസ്ഥാ വിദഗ്ധര്‍ സൂക്ഷ്മമായി നീരീക്ഷിച്ച് വരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ക്രിസ്മസിന് കടുത്ത രീതിയില്‍ മഞ്ഞ് വീഴ്ച ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പ്രായമായവര്‍, കുട്ടികള്‍, രോഗികള്‍ തുടങ്ങിയവര്‍ അത്യധികമായ കരുതല്‍ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പേകുന്നുണ്ട്.

നിരവധി ഗാമങ്ങളില്‍ പ്രതികൂലമായ കാലാവസ്ഥയാല്‍ വൈദ്യുതിയും വെള്ളവും ഇല്ലാതായിട്ടുണ്ട്. വിവിധ നദികളും തടാകങ്ങളും തണുത്തറയുകയും ചെയ്തു. വ്യോമഗതാഗതം മുടങ്ങുകയും റോഡുകളില്‍ ഐസ് വീണ് വാഹനങ്ങള്‍ക്ക് തടസം നേരിടുകയും ചെയ്തിട്ടുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: