കൂടുതല്‍ രാജ്യങ്ങള്‍ ജറൂസലമിലേക്ക് എംബസി മാറ്റാന്‍ ഒരുങ്ങുന്നു; യുഎന്‍ ബജറ്റില്‍ 285 മില്യണ്‍ ഡോളര്‍ വെട്ടിച്ചുരുക്കുമെന്ന് അമേരിക്ക

ജറൂസലമിലേക്ക് എംബസി മാറ്റുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങളെ കൂടെക്കൂട്ടാനുള്ള നീക്കം ഇസ്രായേല്‍ സജീവമാക്കി.ഇക്കാര്യത്തിനായി പത്തോളം രാജ്യങ്ങളുമായി ബന്ധപ്പെട്ടതായി ഇസ്രായേല്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സിപി േേഹട്ടാവെലിയാണ് വെളിപ്പെടുത്തിയത്. ഇസ്രായേല്‍ സ്റ്റേറ്റ് റേഡിയോവില്‍ സംസാരിക്കവെയാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം എംബസി ജറൂസലമിേലക്ക് മാറ്റുന്നത് ആലോചിക്കുന്നതായി ഗ്വാട്ടമാല വെളിപ്പെടുത്തിയിരുന്നു. ഇത് ഇസ്രായേലിന്റെ ശ്രമഫലമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

വരുംദിവസങ്ങളില്‍ യു.എസ് ആശ്രിതരും ഇസ്രായേല്‍ അനുകൂലികളുമായ ചില രാജ്യങ്ങള്‍ കൂടി എംബസി മാറ്റം പ്രഖ്യാപിക്കുമെന്നാണ് മന്ത്രിയുെട വെളിപ്പെടുത്തല്‍ നല്‍കുന്ന സൂചന. എന്നാല്‍, തങ്ങള്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ ഏതാണെന്ന് മന്ത്രി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ടെന്ന് അവര്‍ പറഞ്ഞു. ശ്രമം തുടങ്ങിയിേട്ടയുള്ളൂവെന്നും ട്രംപിനെ പിന്തുടര്‍ന്ന് കൂടുതല്‍ രാജ്യങ്ങള്‍ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫലസ്തീന്‍ പ്രശ്‌നത്തിലെ ഏറ്റവും പ്രധാന തര്‍ക്കവിഷയമായ ജറൂസലമിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ട്രംപ് നടത്തിയ പ്രഖ്യാപനം യു.എന്നില്‍ യു.എസിന്റെ ഒറ്റപ്പെടലിനും വഴിയൊരുക്കിയിരുന്നു. എന്നാല്‍, പ്രതിഷേധവും എതിര്‍പ്പും വകവെക്കാതെയുള്ള നടപടികളാണ് ഇസ്രായേല്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ഒരു രാജ്യത്തിന്റെയും എംബസി ജറൂസലെമിലില്ല. തെല്‍ അവീവിലുള്ള എംബസി മാറ്റുന്നത് ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കലാവും.

അതേസയം ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയതിന് പിന്നാലെ ഐക്യരാഷ്ട്ര സംഘടന ബജറ്റില്‍ 285 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 1827കോടി രൂപ) വെട്ടിച്ചുരുക്കുമെന്ന് അമേരിക്കയുടെ വ്യക്തമാക്കി. ട്രംപിന്റെ അഞ്ച് ശതമാനം ഫണ്ടാണ് വെട്ടിക്കുറയ്ക്കുന്നത്.

നേരത്തെ രക്ഷാസമിതിയില്‍ കൊണ്ടുവന്ന പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തതിന് പിന്നാലെയാണ് ജനറല്‍ അസംബ്ലിയില്‍ പ്രമേയം വന്നത്. 128 രാജ്യങ്ങള്‍ അമേരിക്കന്‍ തീരുമാനത്തെ എതിര്‍ത്തും പ്രമേയത്തെ അനൂകൂലിച്ചും വോട്ട് ചെയ്തപ്പോള്‍ അമേരിക്കയും ഇസ്രയേലുമടക്കം ഒമ്പത് രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഈ ദിവസം അമേരിക്ക മറക്കില്ലെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലി പ്രതികരിച്ചിരുന്നു. 5.4 ബില്യണ്‍ ഡോളറിന്റെ ഓപ്പറേറ്റിംഗ് ബജറ്റാണ് 2018-19 വര്‍ഷത്തേയ്ക്കായി യുഎന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചത്. മിക്ക വകുപ്പുകള്‍ക്കും ഓഫീസുകള്‍ക്കുമുള്ളല കട്ടുകളും പുതിയ ബജറ്റില്‍ ഉള്‍പ്പെടുന്നതായി സെക്രട്ടറി ജനറലിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചു.

യുഎന്‍ ബജറ്റിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് അമേരിക്കയാണ്. റെഗുലര്‍ ബജറ്റിന്റെ 25 ശതമാനവും യുഎസിന്റെ സംഭാവനയാണ്. ജെറുസലേം പ്രശ്നത്തില്‍ തങ്ങള്‍ക്കെതിരായ യുഎന്‍ വോട്ടിലെ അതൃപ്തി ഞായറാഴ്ച നിക്കി ഹാലി പ്രകടിപ്പിച്ചിരുന്നു. കാര്യക്ഷമതയില്ലായ്മയും അമിത ചിലവുമാണ് യുഎന്‍ നടത്തുന്നത് അവര്‍ കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കന്‍ ജനങ്ങളുടെ മഹാമനസ്‌കതയും ഔദാര്യവും ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും നിക്കി ഹാലി മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: