ഓണ്‍ലൈനിലൂടെ ഇസ്ലാമിക തീവ്രവാദ പ്രചാരണത്തിന് കനത്ത തിരിച്ചടി നല്‍കി യൂറോപോള്‍

 

ഡബ്ലിന്‍: ഓണ്‍ലൈനിലൂടെ പ്രചരിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന് ശക്തമായ തടസ്സം സൃഷ്ടിച്ചുകൊണ്ട് യൂറോപോളിന്റെ ഇടപെടല്‍. രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ 45000 തീവ്ര സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടത് ഈ ഏജന്‍സിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. 2015 ല്‍ രൂപീകരിച്ച ഇന്റര്‍നെറ്റ് റഫറല്‍ യുണിറ്റ് യൂറോപ്യന്‍ യൂണിയന്റെ പ്രധാന ഏജന്‍സികളില്‍ ഒന്നാണ്. ഓണ്‍ലൈന്‍ വഴി ഭീകരവാദ സന്ദേശങ്ങളും, വീഡിയോകളും അപ്ലോഡ് ചെയ്യപ്പെടുന്നുണ്ടോ എന്ന് നിരീക്ഷണം നടത്തുന്ന ഏജന്‍സിയാണ് യൂറോപോള്‍

അല്‍-ക്വായ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ തങ്കളുടെ പതാക ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പുറത്ത് വിടാറുണ്ട്. യുവാക്കളില്‍ മതമൗലികവാദ ചിന്തകള്‍ വളര്‍ത്തിയെടുത്ത് ഈ ഗ്രൂപ്പുകളുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. സോഷ്യല്‍ മീഡിയ വലിയൊരു ആയുധമാക്കി മുന്നേറാനുള്ള ഇത്തരം തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ യൂറോപോളിന് കഴിഞ്ഞു.

അയര്‍ലന്‍ഡിലും ഇസ്ലാമിക് തീവ്രവാദികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ അടുത്തകാലത്ത് വര്‍ധിച്ചതായി ഗാര്‍ഡ കണ്ടെത്തിയിരുന്നു. അയര്‍ലന്റിലെ ചിലര്‍ പോസ്റ്റ് ചെയ്യപ്പെടുന്നതും അല്ലെങ്കില്‍ അംഗങ്ങളായതുമായ ഫേസ്ബുക്ക് തീവ്രവാദി ഗ്രൂപ്പുകള്‍ സജീവമാകുന്നതായും വിദഗ്ധ നിരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജിഹാദി മെറ്റീരിയലുകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് , ഗൂഗിള്‍ തുടങ്ങിയ ഭീമന്‍മാരോട് യൂറോപോള്‍ നിര്‍ദേശിച്ചിരുന്നു.

ഇതോടെ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും പോലീസ് സംവിധാനത്തില്‍ ഭീകര വിരുദ്ധ സേനകളുടെ സാന്നിധ്യം നിര്‍ബന്ധമാക്കി. ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ ഉപയോഗിച്ചകൊണ്ട് യൂറോപ്പില്‍ യുവാക്കളെ നിരന്തരമായി തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടത് യൂറോപ്പിന് വന്‍ വെല്ലുവിളിയുയര്‍ത്തിയിരുന്നു. സ്വന്തം പൗരന്മാരെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തിവന്ന ഇത്തരം സംഘടനകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ തീവ്രവാദ ചിന്തകള്‍ക്കെതിരെ ഓണ്‍ലൈന്‍ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: