18 മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി; ഡോക്ടര്‍ രോഗിയുടെ മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു

 

തുടര്‍ച്ചയായി 18 മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്ത ഡോക്ടര്‍ രോഗിയുടെ മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു. ചൈനയിലെ ഷാങ്സിയില്‍ സാവോ ബിയാക്സിയാങ് എന്ന വനിതാ ഡോക്ടറാണ് വിശ്രമമില്ലാത്ത ജോലിയെത്തുടര്‍ന്ന് മരിച്ചത്. ശ്വസന സംബന്ധമായ രോഗങ്ങളില്‍ വിദഗ്ധയായ ഡോക്ടര്‍ തലേദിവസം വൈകുന്നേരം ജോലിക്ക് കയറിയ ശേഷം പിന്നീട് പതിനെട്ട് മണിക്കൂറോളം സമയം അല്‍പം പോലും വിശ്രമിച്ചിട്ടില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ജോലിയോട് അങ്ങേയറ്റം ആത്മാര്‍ത്ഥത കാണിക്കുന്ന സാവോ തന്റെ പ്രൊഫഷനെ മറ്റെന്തിനെക്കാളും വലുതായിക്കാണുന്ന വ്യക്തിയാണെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

43 വയസ്സുകാരിയായ ഡോക്ടര്‍ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ചികിത്സിച്ചുകൊണ്ടിരുന്ന രോഗിയുടെ മുന്നിലേക്ക് കുഴഞ്ഞുവീണ ഡോക്ടറെ ഉടന്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തന്റെ പേഷ്യന്റിനോടും മകളോടും സംസാരിച്ചുകൊണ്ടിരിക്കവെയാണ് ഡോക്ടര്‍ കുഴഞ്ഞുവീണത്. രോഗിയുടെ മകളോട് അമ്മയ്ക്കിപ്പോള്‍ എങ്ങനെയുണ്ട് എന്ന് ചോദിച്ചതു മുഴുമിപ്പിക്കാനാകാതെ ഡോക്ടര്‍ തളര്‍ന്നുവീഴുകയായിരുന്നു. 20 മണിക്കൂര്‍ നീണ്ടു നിന്ന ചികിത്സയ്ക്കുശേഷം സാവോ ബിയാക്സിയാങ് മരണത്തിന് കീഴടങ്ങി.

ചൈനയിലെ ഷാങ്സിയില്‍ യുസി ജില്ലാ ആശുപത്രിയിലെ ശ്വസന സംബന്ധ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ് ആയിരുന്നു സാവോ. വിശ്രമമില്ലാത്ത ജോലി കാരണം ബ്രെയിന്‍ ഹെമറേജിനെത്തുടര്‍ന്നായിരുന്നു മരണം.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: