അയര്‍ലണ്ടില്‍ ഐ.എസ് ഭീകരാക്രണമെന്ന് സംശയം: 3 പേര്‍ക്ക് കുത്തേറ്റു; മരിച്ചവരില്‍ ഒരാള്‍ ഏഷ്യന്‍ വംശജന്‍

ഡബ്ലിന്‍: Dundalk-ല്‍ ഇന്നലെ നടന്ന ആക്രമണത്തിന് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. പ്രകോപനങ്ങളൊന്നും ഇല്ലാതെ വഴിയാത്രക്കാരായ 3 പേരെ ഈജിപ്ഷ്യന്‍ വംശജന്‍ പകല്‍ സമയത്ത് കുത്തി മലര്‍ത്തുകയായിരുന്നു. ആക്രമിക്കപെട്ടവരില്‍ ഏഷ്യന്‍ വംശജനായ ഒരാള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു.

Dundalk-ല്‍ അവന്യൂ റോഡിലൂടെ നടന്നു പോവുകയായിരുന്ന ജപ്പാന്‍കാരന് പുറകില്‍ നിന്നും കുത്ത് ഏല്‍ക്കുകയായിരുന്നു. തുടര്‍ന്ന് സമാനമായ സംഭവങ്ങള്‍ Coes റോഡിലും സീ ടൌണ്‍ പാലസ് റോഡിലും ആവര്‍ത്തിക്കപ്പെട്ടു. രണ്ടാമത്തെ രണ്ടു സംഭവങ്ങള്‍ക്കും അക്രമി ഉപയോഗിച്ചത് ഇരുമ്പ് ദണ്ഡ് ആയിരുന്നു. ഇവര്‍ അത്യാസന്ന നിലയില്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമണത്തെ തുടര്‍ന്ന് ആയുധധാരിയായ 18 വയസ്സുള്ള ഈജിപ്തുകാരനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ തീവ്രവാദ ബന്ധം തള്ളിക്കളയാനാവില്ലെന്ന് ഗാര്‍ഡ വ്യക്തമാക്കി. കഴിഞ്ഞമാസം യു.കെയില്‍ അഭയാര്‍ത്ഥിയായി തുടരാന്‍ അനുമതി ലഭിക്കാത്ത അക്രമി അയര്‍ലണ്ടില്‍ എത്തിച്ചേരുകയായിരുന്നു. അന്വേഷണവുമായി ഇയാള്‍ സഹകരിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

പ്രതിക്ക് ഏതെങ്കിലും മത നേതൃത്വവുമായി നേരിട്ട് ബന്ധമില്ലെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ബുദ്ധിസ്ഥിരതയുള്ള ഇയാള്‍ എന്തുകൊണ്ട് ഇത്തരം ഒരു ആക്രമണത്തിന് തുനിഞ്ഞു എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് പോലീസ്. ഈജിപ്ത് ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പ്രതിയുടെ കുടുംബാംഗങ്ങളെയും പോലീസ് ബന്ധപെട്ടു വരികയാണ്. ആക്രമണത്തിന്റെ സ്വഭാവം അനുസരിച്ച് സംഭവം തീവ്രവാദം ആണെന്നുള്ള വിശദീകരണമാണ് Dundalk-ല്‍ നിന്നുള്ള ദൃസാക്ഷികള്‍ നല്‍കുന്നത്.

അയര്‍ലണ്ടില്‍ ഐ.എസ് തീവ്രവാദ ആക്രമണങ്ങളുടെ തുടക്കമാണോ ഇത് എന്നും സംശയിക്കപ്പെടുന്നു. ഐ.എസ്സിന്റെ ആക്രമണ രീതികളോട് തികച്ചും സാദൃശ്യം പുലര്‍ത്തുന്ന സംഭവമാണ് Dundalk-ല്‍ അരങ്ങേറിയതെന്ന് പോലീസ് പറയുന്നു. സംഭവത്തിന് ദൃസാക്ഷികളായവര്‍ Dundalk Garda station 042 938 8400, The Garda Confidential Line 1800 666 111 എന്ന നമ്പറുകളിലോ മറ്റേതെങ്കിലും ഗാര്‍ഡ സ്‌റേഷനുകളിലോ വിവരമറിയിക്കാന്‍ നിര്‍ദ്ദേശം ഉണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: