ഗാല്‍വേയില്‍ പ്രളയത്തില്‍പെട്ട ഇന്ത്യന്‍ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപെട്ടു.

 

ഗാല്‍വേ: എലനോര്‍ കൊടുങ്കാറ്റ് ഗാല്‍വേയില്‍ വരുത്തിവെച്ച പ്രളയക്കെടുതികള്‍ ചെറുതല്ല. വളരെ പെട്ടെന്ന് നഗരത്തിലേക്ക് വെള്ളം ഇരച്ച് കയറിയത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ നിസാരമല്ല. ഇതിനിടയില്‍ ലോവര്‍ ഫെയര്‍ ഹില്‍ റോഡിലെ താമസ സ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന 25 വയസ്സുകാരി രഞ്ജിനി നാഗരാജന്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. രഞ്ജിനി നടക്കാന്‍ ആരംഭിച്ചപ്പോള്‍ വെള്ളം കുറവ് ആയിരുന്നെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളം പൊങ്ങുകയായിരുന്നു.

കഴുത്തറ്റം വെള്ളത്തിനടിയിലായി മുങ്ങിത്താഴുന്നതിനിടയില്‍ ഗാര്‍ഡ കമ്മീഷണര്‍ തന്നെ രഞ്ജിനിയെ രക്ഷപ്പെടുത്തുകയായിരുന്നു. വെള്ളത്തില്‍ അകപ്പെട്ട ഇവരുടെ നിലവിളി കേട്ട് രക്ഷാ പ്രവര്‍ത്തകര്‍ ചുറ്റും കൂടുകയായിരുന്നു. തുടര്‍ന്ന് ചെറു ബോട്ടിലേക്ക് മാറ്റിയ രഞ്ജിനിയെ അപ്പാര്‍ട്‌മെന്റില്‍ എത്തിക്കുകയായിരുന്നു. തന്റെ അനുഭവം രഞ്ജിനി ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: