ബോംബ് സൈക്ലോണ്‍: എയര്‍ ലിംഗാസിന്റെ അയര്‍ലണ്ടില്‍ നിന്നുള്ള യു.എസ് യാത്രകള്‍ റദ്ദാക്കി

ഡബ്ലിന്‍: വിന്റര്‍ ഹരിക്കെയിന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ നിന്നുള്ള യു.എസ് യാത്രകള്‍ റദ്ദാക്കപ്പെട്ടു. എയര്‍ ലിംഗാസിന്റെ യു.എസ്-അയര്‍ലന്‍ഡ്, അയര്‍ലന്‍ഡ്-യു.എസ് ഉള്‍പ്പെടെ 4 സര്‍വീസുകള്‍ ആണ് റദ്ദാക്കപ്പെട്ടത്. EI 134 ബോസ്റ്റണ്‍-ഷാനോന്‍, EI 135 ഷാനോന്‍-ബോസ്റ്റണ്‍, EI 136 ബോസ്റ്റണ്‍-ഡബ്ലിന്‍, EI 137 ഡബ്ലിന്‍-ബോസ്റ്റണ്‍ എന്നിങ്ങനെ ഡബ്ലിന്‍ ഷാനോന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള സര്‍വീസുകളാണ് നിര്‍ത്തിവെയ്ക്കപ്പെട്ടത്.

വടക്കന്‍ അമേരിക്കയിലേക്കുള്ള മറ്റ് സര്‍വീസുകള്‍ എല്ലാം തന്നെ പതിവ് യാത്രകള്‍ തുടരും. യാത്രകള്‍ റദ്ദാക്കപ്പെട്ടവര്‍ക്ക് ജനുവരി 11 വരെ റീ ബുക്ക് ചെയ്യാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നിര്‍ത്തിവെയ്ക്കപ്പെട്ട യാത്രകള്‍ക്ക് പകരം ന്യൂയോര്‍ക്കിലേക്കോ മറ്റു വടക്കന്‍ അമേരിക്കന്‍ നഗരങ്ങളിലേക്കോ യാത്ര റീ ഷെഡ്യൂള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അധിക ചാര്‍ജ്ജ് നല്‍കാതെ യാത്ര അനുവദിക്കുന്നതാണെന്ന് എയര്‍ ലിംഗാസ് അറിയിച്ചു. ഇങ്ങനെ റീ ബുക്ക് ചെയ്യുന്നവര്‍ക്ക് എയര്‍ ലിംഗാസ് വെബ്സൈറ്റില്‍ മാനേജ് ട്രിപ്പ് എന്ന സെക്ഷനില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

യു.എസ് മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് അടിയന്തിരമായി സര്‍വീസുകള്‍ റദ്ദാക്കിയത് എന്ന് എയര്‍ ലിംഗാസ് വക്താവ് വ്യക്തമാക്കി. മഞ്ഞുവീഴ്ച ശക്തമായ Delmarvea Peninsula പ്രദേശത്തും New Jersey, ന്യൂയോര്‍ക്കിന്റെ ചില ഭാഗങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ബോംബ് സൈക്ലോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബോസ്റ്റണിലെ ലോഗന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ന്യൂയോര്‍ക്കിലെ La-guardia എയര്‍പോര്‍ട്ട് എന്നിവ വിന്റര്‍ ഹരിക്കെയ്നിനെ തുടര്‍ന്ന് അടച്ചുപൂട്ടി.

അതി ശൈത്യമുള്ള കാറ്റ് ചൂടുള്ള വായുവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് രൂപപ്പെടുന്ന അതി സങ്കീര്‍ണ്ണമായ പ്രതിഭാസമാണ് ബോംബ് സൈക്ലോണ്‍. ശൈത്യം അതി കഠിനമാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: