മെല്‍ബണിലെ സാം എബ്രഹാം വധക്കേസില്‍ പുതിയ വഴിത്തിരിവ്; കുടുക്കിയത് പ്രതിയുടെ മറ്റൊരു കാമുകി

 

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹമിനെ ഭാര്യ സോഫിയും കാമുകന്‍ അരുണ്‍ കമലാസനെയും ചേര്‍ന്നു കൊലപ്പെടുത്തിയതു സംഭവത്തില്‍ ഇരുവരെയും കുടുക്കിയത് അരുണിന്റെ മറ്റൊരു കാമുകിയായ വിദേശ മലയാളി ആണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സാം കൊല്ലപ്പെട്ടു ദിവസങ്ങള്‍ക്കു ശേഷം പോലീസിനു ലഭിച്ച അജ്ഞാത ഫോണ്‍ കോളായിരുന്നു ഈ കേസില്‍ വഴിത്തിരിവായത്. 2015 ഒക്ടോബറിലായിരുന്നു മെല്‍ബണിലെ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായ സാം എബ്രഹാമിനെ വീട്ടില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം ആണെന്നെ രീതിയിലായിരുന്നു മരണം വിലയിരുത്തപ്പെട്ടതും, നാട്ടിലെത്തിച്ചു സംസ്‌കരിച്ചതും.

ഹൃദയാഘാതമാണ് മരണ കാരണം എന്നു ഭാര്യ സോഫിയ എല്ലാവരേയും വിശ്വസിപ്പിച്ചു. പക്ഷെ പോലീസ് രഹസ്യമായി അന്വേഷണം തുടരുകയായിരുന്നു. അങ്ങനെയാണ് പത്തുമാസത്തിനുശേഷം സാമിന്റെ മരണം ആസൂത്രിതമായ കൊലയാണെന്നു വ്യക്തമാകുന്നത്. മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായി അതുമാറി. കാമുകന്‍ അരുണ്‍ കമലാസനൊപ്പം ജീവിക്കാന്‍ സോഫിയും കൂടി അറിഞ്ഞു സാമിനെ സയനൈഡ് നല്‍കി കൊല പ്പെടുത്തുകയായിരുന്നു എന്നാണു പോലീസ് കണ്ടെത്തിയത്.

എന്നാല്‍ അരുണ്‍ കമലാസന്റെ മറ്റൊരു കാമുകിയാണ് ഇരുവരേയും കുടുക്കാന്‍ സഹായിച്ചതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. വിദേശമലയാളിയായ ഈ യുവതിയെ വിവാഹം കഴിക്കാം എന്ന് അരുണ്‍ വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ചതിക്കപ്പെടുകയാണ് എന്നു മനസിലാക്കിയ യുവതി സാമിന്റെ കൊലപാതകികളെ പറ്റി പോലീസില്‍ വിവരം നല്‍കുകയായിരുന്നെന്നാണു സൂചന. ജയിലില്‍ കിടക്കുന്ന സോഫിയ ഇക്കാര്യം ചോദ്യം ചെയ്യലിനിടയിലാണ് അറിഞ്ഞത്. ഇതോടെ  ഇവര്‍ അരുണിനെതിരെ മൊഴി നല്‍കിട്ടുണ്ട് എന്നു പറയുന്നു. അറസ്റ്റിനു മുമ്പ് സാമിന്റെ മരണത്തെക്കുറിച്ചു അറിയാന്‍ സോഫിയയെ പോലീസ് വിളിച്ചു വരുത്തിരുന്നു. ഈ കേസില്‍ ഇവരെ സംശയിക്കുന്നതിന്റെ ഒരു ലക്ഷണവും അന്ന് പോലീസ് കാണിച്ചിരുന്നില്ല.

ഇതിനിടയില്‍ സാമുമൊത്തു താമസിച്ചിരുന്ന വീട്ടില്‍ നിന്നു സോഫിയ മാറിയതായി പോലീസിനു വിവരം ലഭിച്ചു. ഈ സമയം അരുണിനൊപ്പം ഇവരെ കണ്ടതും സംശയം ബലപ്പെട്ടു. സോഫിയയുടെയും അരുണിന്റെയയും ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചതു കാര്യങ്ങള്‍ എളുപ്പമാക്കി. ഇതിനിടയില്‍ സാമിന്റെ പേരില്‍ ബാങ്കില്‍ ഉണ്ടായിരുന്ന പണം സോഫിയ പിന്‍വലിച്ചിരുന്നു. സാം -സോഫിയ ബന്ധത്തെക്കുറിച്ച് അറിയാന്‍ ബന്ധുക്കള്‍ക്കിടയില്‍ അന്വേഷണ നടത്തിയ പോലീസിന് ലഭിച്ചത് അത്ര സുഖകരമായ കാര്യങ്ങളായിരുന്നില്ല. അവധിക്കാലത്തു നാട്ടിലെത്തിയ സാം സോഫിയയുടെ വഴിവിട്ട പോക്കിനെ കുറിച്ചു ബന്ധുക്കളോടു സൂചിപ്പിച്ചിരുന്നു. മാത്രമല്ല താന്‍ കൊല്ലപ്പെട്ടേക്കാം എന്നും മുന്നറിയിപ്പും നല്‍കിരുന്നു. ഇതോടെ പോലീസിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുകയായിരുന്നു.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: