കോടികള്‍ വിലയുള്ള ഇന്ത്യന്‍ ആഭരണങ്ങള്‍ ഇറ്റലിയില്‍ മോഷണം പോയി

 

കോടികള്‍ വിലമതിക്കുന്ന മുഗള്‍ കാലഘട്ടത്തിലെ ആഭരണങ്ങള്‍ ഇറ്റലിയിലെ കൊട്ടാരത്തില്‍നിന്ന് മോഷണം പോയി. ഹോളിവുഡ് സിനിമക്കു സമാനമായ ആസൂത്രണത്തോടെയാണ് മോഷ്ടാക്കള്‍ വെനീസിലെ പാലാസോ ഡുക്കേലില്‍ വന്‍ കവര്‍ച്ച നടത്തിയത്. ലോകത്തെ ഏറ്റവും മികച്ച ആഭരണങ്ങളെന്ന് ഫോബ്‌സ് മാസിക അടുത്തിടെ വിശേഷിപ്പിച്ചവയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വര്‍ണ്ണം, പ്ലാറ്റിനം, വജ്രങ്ങള്‍ കൊണ്ടുള്ള ആഭരണങ്ങളാണ് ഇവ.

സന്ദര്‍ശകര്‍ക്കൊപ്പം അകത്തുകടന്ന് അതിസമര്‍ഥമായി ആഭരണങ്ങള്‍ കടത്തുകയായിരുന്നു. ദിവസങ്ങളായി തുടരുന്ന ആഭരണങ്ങളുടെ പ്രദര്‍ശനത്തിന്റെ അവസാന ദിനമാണ് സംഭവം. െമറ്റല്‍ ഡിറ്റക്ടറുകളും അലാറവുമുള്‍െപടെ ശക്തമായ സുരക്ഷാ സന്നാഹങ്ങളെ മറികടന്നാണ് കവര്‍ച്ച. അലാറം പ്രവര്‍ത്തനരഹിതമായത് ശ്രദ്ധയില്‍ പെട്ട അധികൃതര്‍ ഉടന്‍ സ്ഥലം വളഞ്ഞെങ്കിലും മോഷ്ടാക്കള്‍ സ്ഥലംവിട്ടിരുന്നു. 270 ആഭരണങ്ങളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്.

ഇവയില്‍ അല്‍ഥാനി ശേഖരം എന്ന് അറിയപ്പെടുന്ന രണ്ടു കമ്മലുകളും ഒരു ബ്രൂച്ചുമാണ് നഷ്ടമായത്. മുഗള്‍ കാലത്തിലേതെന്ന് കരുതുന്ന ഇവ ശൈഖ് ഹമദ് ബിന്‍ അബ്ദുല്ല അല്‍ഥാനിയുടെ പേരിലാണ് അറിയപ്പെടുന്നത്.

https://twitter.com/youreasytravel/status/948966113328750592

ഡികെ

 

Share this news

Leave a Reply

%d bloggers like this: