വിമാനത്തില്‍ പീഡനശ്രമം: അമേരിക്കയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

 

വിമാനത്തില്‍ ഒപ്പമിരുന്ന സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അമേരിക്കയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റിലായി. ലാസ് വേഗസില്‍ നിന്ന് ഡെട്രോയിറ്റിലേക്കുള്ള വിമാനത്തിലാണ് സംഭവം.

സ്പിരിറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്ത പ്രഭു രാമമൂര്‍ത്തി അടുത്ത സീറ്റിലെ 22 വയസ്സുളള യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി ഉറക്കത്തിലായിരുന്നു. ഉറക്കത്തില്‍നിന്നും ഉണര്‍ന്നപ്പോള്‍ തന്റെ വസ്ത്രത്തിന്‍ അഴിഞ്ഞിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഭാര്യയ്ക്കും യുവതിക്കും നടുവിലാണ് പ്രഭു രാമമൂര്‍ത്തി ഇരുന്നത്.

പ്രഭു രാമമൂര്‍ത്തി എന്നയാളാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്കൊപ്പം വിന്‍ഡോ സീറ്റിലിരിക്കുകയായിരുന്ന 22-കാരിയാണ് പരാതിക്കാരി. ഇയാള്‍ക്കൊപ്പം അടുത്ത സീറ്റിലായി ഭാര്യയും യാത്ര ചെയ്തിരുന്നു.

ലാസ്‌വേഗാസില്‍ നിന്നുള്ള വിമാനത്തിലാണ് സംഭവം നടന്നത്. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് യുവതി ഉടന്‍ തന്നെ എയര്‍ ഹോസ്റ്റസിനെ അറിയിക്കുകയും തുടര്‍ന്ന് യുവതിയ്ക്ക് സീറ്റ് മാറ്റി നല്‍കുകയും ചെയ്തു. സീറ്റ് മാറ്റുന്നതിനിടയില്‍ എന്താണ് സംഭവിക്കുന്നത് അറിയാന്‍ രാമമൂര്‍ത്തിയുടെ ഭാര്യ യുവതിയുടെ അടുത്തെത്തുകയും ചെയ്തു. വിമാനം എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടന്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

വിമാനം ലാന്റ് ചെയ്യാന്‍ 40 മിനിറ്റ് മാത്രം ശേഷിക്കെയാണ് സംഭവം യുവതിയുടെ ശ്രദ്ധയില്‍പെടുന്നതും പരാതിപ്പെടുന്നതും. എന്നാല്‍ താന്‍ ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ഗാഡമായ ഉറക്കത്തിലായിരുന്നുവെന്നും ഉറങ്ങിയ യുവതി തന്റെ മടിയില്‍ തലവെച്ചുകിടക്കുന്ന നിലയിലായിരുന്നുവെന്നുമാണ് രാമമൂര്‍ത്തി പറയുന്നത്. മറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ഇയാള്‍ പറയുന്നു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: