കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

 

കേന്ദ്ര ബജറ്റ് ധനമന്ത്രി അരുണ് ജയിറ്റ്‌ലി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും. ജനുവരി 29ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. സാമ്പത്തിക സര്‍വേയും അന്നു തന്നെ പാര്‍ലമെന്റില്‍ വെക്കും.

രണ്ടു ഘടങ്ങളിലായി നടക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 29ന് ആരംഭിച്ച് ഫെബ്രുവരി ഒമ്പതിന് അവസാനിക്കും. രണ്ടാം ഘട്ടം മാര്‍ച്ച് അഞ്ചിന് ആരംഭിച്ച് ഏപ്രില്‍ ആറിന് അവസാനിക്കും.

സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ സാധ്യതകളും വര്‍ധിപ്പിക്കുന്നതിനായി വിനോദ സഞ്ചാര മേഖലയ്ക്ക് ബജറ്റില്‍ കൂടുതല്‍ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാകും ജയിറ്റ്‌ലി അവതരിപ്പിക്കുന്ന ബജറ്റ്.

2016 സെപ്റ്റംബറിലാണ് കേന്ദ്രസര്‍ക്കാര്‍ ബഡ്ജറ്റ് അവതരണം നേരത്തെയാക്കിയത്. ഇതനുസരിച്ച് കഴിഞ്ഞ വര്‍ഷം മുതലാണ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്ജറ്റ് അവതരണം ആരംഭിച്ചത്. നേരത്തെ ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തിദിവസത്തിലാണ് അവതരിപ്പിച്ചിരുന്നത്. ചരക്കു സേവന നികുതി നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ കേന്ദ്ര ബഡ്ജറ്റും 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാനത്തെ സന്പൂര്‍ണ ബഡ്ജറ്റ് അവതരണവുമായിരിക്കും ഫെബ്രുവരി ഒന്നിലേത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: