ബാലചന്ദ്രമേനോന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്

 

ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന് ബാലചന്ദ്രമേനോന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്. തനിക്ക് റെക്കോഡ് ലഭിച്ച വിവരം ബാലചന്ദ്രമേനോന്‍ തന്നെയാണ് ഫെയ്സ് ബുക്കിലൂടെ പങ്കുവെച്ചത്.

”ഇത് അപൂര്‍വ്വമായ ഒരു അനുഭവം. വെട്ടിക്കാട് ശിവശങ്കരപിള്ളയുടെയും കണ്ടനാട് ലളിത ദേവിയുടെയും മകനായി എല്ലാവരെയും പോലെ ഭൂജാതനായ എന്നില്‍ എല്ലാവരെയും പോലെ മത്സരബുദ്ധിയുണ്ടായതെങ്ങനെ എന്ന് ഇപ്പോഴും അറിയില്ല” എന്ന് തുടങ്ങുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു.

1978 ല്‍ പുറത്തിറങ്ങിയ ‘ഉത്രാടരാത്രി’ എന്ന സിനിമയിലാണ് ബാലചന്ദ്രമേനോന്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചത്. പിന്നീട് 29 സിനിമകളില്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചു. 1998 ല്‍ ‘സമാന്തരങ്ങള്‍’ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ബാലചന്ദ്രമേനോന്‍ കരസ്ഥമാക്കി. ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന പേരില്‍ 2015 ല്‍ പുറത്തിറങ്ങിയ സിനിമയിലാണ് അദ്ദേഹം അവസാനമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചത്.

എ എം

 

Share this news

Leave a Reply

%d bloggers like this: