ലിമെറിക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ദനഹ പെരുന്നാള്‍ ആഘോഷിച്ചു.

ദൈവത്തിന്റെ മനുഷ്യാവതാരത്തിലെ പ്രധാന പെരുന്നാളായ ദനഹാ പെരുന്നാള്‍ ഇടവകയില്‍ സമുചിതമായി ആചരിച്ചു. ജനുവരി 6 ന് ലിമെറിക്ക് സെന്റ് ക്യാമിലസ്സ് ചാപ്പലില്‍ നടന്ന വിശുദ്ധ കുര്‍ബാനയും പ്രദക്ഷിണത്തിനും ദനഹാ ശുശ്രൂഷകള്‍ക്കും വികാരി റവ.ഫാ.നൈനാന്‍ പി. കുര്യാക്കോസ് കാര്‍മികത്വം വഹിച്ചു. യോര്‍ദ്ദാനില്‍ നടന്ന സ്‌നാനത്തിലൂടെ വിശുദ്ധ ത്രിത്വത്തിന്റെ വെളിപ്പെടുത്തലും മാമ്മോദീസയേറ്റ ഓരോ വിശ്വാസികളുടേയും ഭക്തിജീവിതത്തിന്റെ ദൗത്യത്തേയും ഓര്‍മിപ്പിക്കുന്ന പ്രധാന പെരുന്നാളാണിതെന്ന് കാര്‍മ്മികന്‍ ഓര്‍മിപ്പിച്ചു. വാഴ്ത്തപ്പെട്ട ദനഹാ വെള്ളം അനുഗ്രഹത്തിനായി വിശ്വാസികള്‍ക്ക് നല്‍കി ശുശ്രൂഷകള്‍ പൂര്‍ത്തിയായി. ആരാധനയ്ക്ക് ചാപ്പല്‍ ലഭിക്കുവാന്‍ അക്ഷീണം പ്രയത്‌നിച്ച ശ്രി.രാജു തോമസിനോടും, ശ്രി. പ്രവീണ്‍ സി. നൈനാനോടും, സെന്റ് ക്യാമിലസ്സ് മാനേജ്‌മെന്റിനോടുമുള്ള നന്ദി അര്‍പ്പിച്ചു.

2018ലേക്ക് ഇടവകയുടെ കമ്മറ്റി അംഗങ്ങളായും ആദ്ധ്യാത്മിക സംഘടന ഭാരവാഹികളായും തെരഞ്ഞെടുക്കപ്പെട്ടവരെ മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് നിയമിച്ചുകൊണ്ടുള്ള കല്‍പന വായിച്ചു വികാരി സ്ഥാനികള്‍ക്ക് ചുമതല കൈമാറി.
ട്രസ്റ്റി:ശ്രി.റേ ഡാനിയല്‍ഷ
സെക്രട്ടറി:ശ്രി.ജിജി ഉമ്മന്‍

കമ്മിറ്റിയംഗങ്ങള്‍:
സര്‍വ്വശ്രി. ഫിലിപ്പ് മാത്യു, വര്‍ഗീസ് വൈദ്യന്‍, മിന്‍സി ചെറിയാന്‍, പ്രവീണ്‍ സി. നൈനാന്‍, റ്റിജു ജോസഫ്, ജോണ്‍ എഡ്വേര്‍ഡ്, പ്രിന്‍സ് തോമസ്.

യുവജനപ്രസ്ഥാനം
വൈസ് പ്രസിഡന്റ്: ശ്രി.സജി ജോയ്, സെക്രട്ടറി: ശ്രി. ഷെറില്‍ ജോയ്

സണ്‍ഡേസ്‌കൂള്‍
ഹെഡ്മിസ്ട്രസ്സ്:ശ്രീമതി.മറിയാമ്മ ഫിലിപ്പ്, സെക്രട്ടറി: ശ്രീമതി.ഷേര്‍ളി ജോണ്‍

സ്ത്രിസമാജം സെക്രട്ടറി: ശ്രീമതി. മിന്‍സി ചെറിയാന്‍
ഇന്റേണല്‍ ഓഡിറ്റര്‍: ശ്രി.സുനില്‍ ഏബ്രഹം.

ഈ വര്‍ഷം മുതല്‍ എല്ലാ ഒന്നാം ശനിയാഴ്ചകളിലും മൂന്നാം ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബാന ലിമെറിക്കിലെ സെന്റ് ക്യാമിലസ്സ് ചാപ്പലില്‍ വച്ച് നടത്തപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
റവ.ഫാ. നൈനാന്‍ പി.കുര്യാക്കോസ്:0877516463

 

Share this news

Leave a Reply

%d bloggers like this: