ഗാല്‍വേയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് സിറ്റി കൗണ്‍സില്‍ അനുമതി നിഷേധിച്ചു; കേസ് ഉയര്‍ന്ന കോടതിയിലേക്ക്

 

ഗാല്‍വേ : ഗാല്‍വേ നഗര മധ്യത്തില്‍ പള്ളി നിര്‍മ്മാണത്തിന് സിറ്റി കൗണ്‍സില്‍ അനുമതി നിഷേധിച്ചു. നിലവില്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനകളില്‍ പങ്കുചേരാനും ഒത്തുകൂടാനും അനുമതി നല്‍കിയിരുന്ന പടിഞ്ഞാറന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മിന്‍ക്‌ളോണ്‍, റഹൂന്‍ എന്നിവിടങ്ങളിലെ താത്കാലിക കെട്ടിടം പള്ളിസമുച്ഛയമായി മാറ്റാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചതെന്ന് സിറ്റി കൗണ്‍സില്‍ വ്യക്തമാക്കി.

നിലവില്‍ പ്രാര്‍ത്ഥനയ്ക്ക് അനുവാദം നല്‍കിയത് പ്രദേശത്തുള്ളവര്‍ക്ക് ശബ്ദമലിനീകരണം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. റസിഡന്‍ഷ്യല്‍ മേഖലയായ പ്രദേശത്ത് ശബ്ദം കുറച്ച് പ്രാര്‍ത്ഥനകളും മറ്റ് മീറ്റിങ്ങുകളും നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പടിഞ്ഞാറന്‍ ഗാല്‍വേക്കാര്‍ സിറ്റി കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നു. എത്ര പരാതിപ്പെട്ടിട്ടും ലൗഡ് സ്പീക്കര്‍ നിരന്തര ഉപയോഗം പ്രദേശത്ത് അസ്വസ്ഥതകള്‍ സൃഷ്ടിച്ചുവരിക്കുകയാണ്. ഇതിനിടയിലാണ് ഇവിടെ ഇസ്ലാമിക് കേന്ദ്രത്തോടു കൂടിയ പള്ളി സമുച്ഛയ നിര്‍മ്മാണത്തിന് അനുമതി തേടിയത്. പ്ലാനിംഗ് അനുമതി ലഭിച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തിക്കാനാണ് ശ്രമം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: