ഡബ്ലിനില്‍ മോഷ്ടിച്ച വാഹനത്തിനുള്ളില്‍ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി

ഡബ്ലിന്‍: ഡബ്ലിനിലെ ബാല്‍ഡയില്‍ നിന്നും മോഷ്ടിക്കപ്പെട്ട കാറില്‍ നവജാത ശിശുവിനെ കണ്ടെത്തി. പാര്‍ക്ക് വാലിയില്‍ നിന്നും രാവിലെ 7.30-ന് ആണ് നിര്‍ത്തിയിട്ട കാറ് കാണാതാവുന്നത്. കാറ് മോഷ്ടിക്കപ്പെട്ട ശേഷമാകാം പിന്‍സീറ്റിലിരുന്ന കുഞ്ഞിനെ മോഷ്ടാവ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഒരു മണിക്കൂറിനകം തന്നെ കാറ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഒരു മണിക്കൂറു നേരം ആള്‍താമസം കുറഞ്ഞ മേഖലയില്‍ കാറ് കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ഗാര്‍ഡയെ വിവിവരമറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഊര്‍ജ്ജിതമായി അന്വേഷണം നടന്നുവരികയാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: