അയര്‍ലന്റിലെ ഏറ്റവും ചിലവേറിയ സ്‌കൂള്‍ ഡബ്ലിനില്‍ സെപ്റ്റംബറോടെ പ്രവര്‍ത്തനമാരംഭിക്കും

 

രാജ്യത്തെ ഏറ്റവും ചിലവേറിയ വിദ്യാഭ്യാസസ്ഥാപനമാണ് ഡബ്ലിനില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നത്. കനത്ത ഫീസ് നല്‍കി ആരാണ് ഇവിടെ പഠിക്കുക, എത്ര പേര്‍ക്കാണ് ഇതിന്റെ ചെലവ് താങ്ങാനാവുക എന്നതില്‍ സംശയം നിലനില്‍ക്കുന്നു. 800-ഓളം കുട്ടികള്‍ക്കാണ് ഇവിടെ പ്രവേശനം ലഭിക്കുന്നത്. 2018 സെപ്റ്റംബറില്‍ ആകും പുതിയ സ്‌കൂള്‍ ഔദ്യോഗികമായി തുറക്കുക. സ്റ്റേറ്റ് കരിക്കുലമായിരിക്കില്ല ഈ സ്‌കൂളില്‍ പിന്തുടരുന്നത്. മറിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിപ്ലോമ പ്രോഗ്രാമാണ് ഇവിടെ പഠിപ്പിക്കുന്നത്. ലോകത്തെമ്പാടുമുള്ള 150 രാജ്യങ്ങളിലെ 5000 സ്‌കൂളുകളില്‍ സ്‌കൂളുകളില്‍ ഈ സിലബസ് പഠിപ്പിക്കുണ്ട്.

17 രാജ്യങ്ങളിലായി അന്താരാഷ്ട്ര നിലവാരമുള്ള 50 സ്‌കൂളുകള്‍ നടത്തിപ്പോരുന്ന നോര്‍ഡ് ആംഗ്ലിയ എജ്യുക്കേഷന്‍ ആണ് ഡബ്ലിനില്‍ പുതിയ സ്‌കൂള്‍ തുടങ്ങുന്നത്. സെക്കണ്ടറി സ്‌കൂളില്‍ ചേരുവാനായി ഏകദേശം 20,000 മുതല്‍ 35,000 യൂറോ വരെയാണ് ഇവര്‍ ഈടാക്കുന്നത്. എന്നാല്‍ ഫീസിനെ സംബന്ധിച്ച് തീരുമാനമൊന്നും ആയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.എങ്കിലും 3,500 മുതല്‍ 8,000 യൂറോ വരെയുള്ള രാജ്യത്തിലെ സ്‌കൂളുകളിലെ വാര്ഷികഫീസിനേക്കാള്‍ ഉയര്‍ന്നതാകും ഇതെന്നതില്‍ സംശയമില്ല.

പ്രധാനമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ഭാരണാധികാരികളുടെയുമൊക്കെ മക്കളാണ് ഇവരുടെ ലക്ഷ്യം. അയര്‍ലന്‍ഡിലെ സമ്പന്നരായ പ്രവാസികളെയും മറ്റും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ ഏകദേശം 1,500 വിദ്യാര്‍ത്ഥികള്‍ നഗരത്തില്‍ താമസിക്കുന്നുണ്ട്. 14 വയസ്സ് വരെയുള്ള പ്രൈമറി, മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകള്‍ തമ്മില്‍ വലിയ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. യാതൊരു ഗവണ്മെന്റ് ഫണ്ടിങ്ങും ഇല്ലാതെയാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

ഈ രംഗത്തെ കച്ചവടവും വന്‍തോതിലാണ്. പ്രധാനമായും ഏഷ്യയില്‍ നിന്നുള്ള കുടുംബങ്ങളെയാണ് ഇത്തരം സ്‌കൂളുകള്‍ നോക്കി വയ്ക്കുന്നത്. മക്കളെ ഇംഗ്ലീഷ് സംസാരിക്കുന്നതും ഉയര്‍ന്ന നിലവാരമുള്ളവരും ആകണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നതുമാണ് ഇതിന് കാരണം. സ്‌കൂളിന്റെ മറ്റൊരു സവിശേഷത ഇവിടെ മതപരമായ പഠനങ്ങള്‍ ഉണ്ടാകില്ല എന്നതാണ്. പകരം എഴുത്തിലും വായനയിലും ഒക്കെയാകും പ്രധാനമായും ശ്രദ്ധ കൊടുക്കുക.

 

എ എം

 

Share this news

Leave a Reply

%d bloggers like this: