ഇമിഗ്രേഷന്‍ ചെക്കിംഗ് ആവശ്യമുള്ളവരുടെ പാസ്പോര്‍ട്ടിന്റെ നിറം ഓറഞ്ചാക്കുവാനുള്ള തീരുമാനം വിവേചനപരമെന്ന് രാഹുല്‍ഗാന്ധി

 

ഇമിഗ്രേഷന്‍ ചെക്കിംഗ് ആവശ്യമുള്ളവര്‍ക്ക് ഇനി മുതല്‍ പാസ്പോര്‍ട്ട് നല്‍കുമ്പോള്‍ പുറംചട്ട ഓറഞ്ച് നിറമാക്കാന്‍ മോഡി സര്‍ക്കാര്‍ എടുത്ത തീരുമാനം വിവചേനപരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. നിലവില്‍ നയതന്ത്ര പിരതിനിധികള്‍ ഒഴികെയുള്ളവര്‍ക്ക് കടുംനീല പുറംചട്ടയോടു കൂടിയ പാസ്പോര്‍ട്ടാണ് ഇഷ്യു ചെയ്യുന്നത്.

ഇമിഗ്രേഷന്‍ ചെക്കിംഗ് കൂടുതലായും വേണ്ടി വരുന്നത് കുറഞ്ഞ സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കാണ്. ഇത്തരത്തില്‍ ജോലി തേടി പോകുന്നവരെ രണ്ടാംകിട പൗരന്മാരായി കാണുന്ന സര്‍ക്കാരിന്റെ സമീപനമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവര്‍ക്ക് നിലവിലുള്ളതു പോലെ കടുംനീല പുറംചട്ടയോടു കൂടിയ പാസ്പോര്‍ട്ടായിരിക്കും തുടര്‍ന്നും ലഭിക്കുക.

മൂന്നംഗ സമിതി നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുറംചട്ടയുടെ നിറം മാറ്റുന്നതിനു പുറമേ പാസ്പോര്‍ട്ടിന്റെ അവസാന പേജില്‍ ഉടമയുടെ മേല്‍വിലാസവും, മാതാപിതാക്കളുടെ പേരും, ഇമിഗ്രേഷന്‍ സ്റ്റാറ്റസും നല്‍കി വന്നിരുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്. മേല്‍വിലാസം തെളിയിക്കുന്നതിനുള്ള നിയമാനുസൃത രേഖയായി ഇതോടെ പാസ്പോര്‍ട്ട് പരിഗണിക്കപ്പെടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: