വിന്റര്‍ ഒളിമ്പിക്സിനു മുന്നോടിയായി കൊറിയന്‍ ഉപദ്വീപിലേക്ക് കൂടുതല്‍ പടക്കപ്പലുകളും, യുദ്ധവിമാനങ്ങളും അമേരിക്ക വിന്യസിക്കുന്നു

 

അടുത്ത മാസം ഒമ്പതു മുതല്‍ ഹക്ഷിണ കൊറിയയില്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക്സിനു മുന്നോടിയായി കൊറിയന്‍ ഉപദ്വീപില്‍ തങ്ങളുടെ#െ സൈനിക സാന്നിധ്യം അമേരിക്ക ശക്തമാക്കുകയാണ്. ദക്ഷിണ കൊറിയയുമായി ചേര്‍ന്നുള്ള വിപുലമായ സൈനിക അഭ്യാസം വിന്റര്‍ ഒളിമ്പിക്സ് കഴിയുന്നതു വരെ മാറ്റിവയ്ക്കാന്‍ അമേരിക്ക തയാറായിട്ടുണ്ടെങ്കിലും കായിക മേളയുട കാലത്ത് ഇവിടെ പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക സന്നാഹം വര്‍ധിപ്പിക്കുന്നത്. അതേസമയം, ഇരു കൊറിയകളും തമ്മിലുള്ള ബന്ധം ചര്‍ച്ചകലിലൂടെ മെച്ചപ്പെട്ടു വരുന്നതിനിടെ അമേരിക്ക നടത്തുന്ന നീക്കം പ്രകോപനപരമാണെന്ന് ഉത്തര കൊറിയ ആരോപിച്ചു.

സ്റ്റീല്‍ത് ബോംബര്‍ വിമാനങ്ങള്‍ക്കു പുറമേ കുറഞ്ഞത് ഒരു വിമാനവാഹിനി ക്കലും, ആക്രമണത്തിന് ഉപയോഗിക്കുന്ന പടക്കപ്പലും കൂടുതലായി മേഖലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. മിസൗറിയിലെ വൈറ്റ്മാന്‍ വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് മൂന്ന് ബി – രണ്ട് സ്റ്റീല്‍ത് ബോംബറുകളും, ഇരുനൂറോളം സൈനികരും സഫിക്കിലെ ഗുവാമിലുള്ള അമേരിക്കന്‍ സൈനിക കേന്ദ്രത്തിലേക്ക് നീങ്ങുകയാണെന്ന് പസഫിക് എയര്‍ഫോഴ്സ് അറിയിച്ചിരുന്നു.

സൈനിക അഭ്യാസം മാറ്റിവച്ചത് തങ്ങളുടെ ദൗര്‍ബല്യമായി ഉത്തര കൊറിയ കണക്കാക്കേണ്ടതില്ല എന്നതിന്റെ സൂചനയാണ് പുതിയ അമേരിക്കന്‍ സൈനിക വിന്യാസത്തില്‍ നിഴലിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. മേഖലയില്‍ സുരക്ഷയ്ക്ക് ഒരു കോട്ടവും വരാന്‍ സമ്മതിക്കില്ല എന്ന അമേരിക്കയുടെ നിശ്ചയദാര്‍ഡ്യവും ഇതിലൂടെ ഉത്തരകൊറിയയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു.

ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതും, വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും ഭാരം കൂടിയ (14,000 കിലോ) ബോംബ് വഹിക്കാന്‍ ശേഷിയുള്ളുമായ ബോംബറാണ് ബി – രണ്ട് സ്റ്റീല്‍ത യുദ്ധവിമാനം. വെസ്റ്റേണ്‍ പസഫിക്കില്‍ നിന്ന് യു.എസ്.എസ് കാള്‍ വിന്‍സണ്‍ വിമാനവാഹിനി കപ്പലും, അനുബന്ധ ഗ്രൂപ്പും കൊറിയന്‍ ഉപദ്വീപ് മേഖലയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: