എച്ച്.എസ്.ഇ യുടെ ഓണ്‍ലൈന്‍ മെഡിക്കല്‍ കാര്‍ഡ് സംവിധാനത്തിന് തുടക്കമായി

 

ഡബ്ലിന്‍: എച്ച്.എസ്.എയുടെ ഓണ്‍ലൈന്‍ മെഡിക്കല്‍ കാര്‍ഡിന് ഈ ആഴ്ച മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. വളരെ ലളിതമായി മെഡിക്കല്‍ കാര്‍ഡ് ലഭിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഏതു സമയത്തും അപേക്ഷ സമര്‍പ്പിക്കാമെന്ന സൗകര്യവുമുണ്ട്. മെഡിക്കല്‍ കാര്‍ഡിന് അര്‍ഹതയുണ്ടോ എന്നതും വെബ്സൈറ്റിലൂടെ പരിശോധിക്കാവുന്നതാണ്. അപേക്ഷകള്‍ പതിനഞ്ച് ദിവസത്തിനകം അംഗീകരിക്കപ്പെടും.അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാവുന്നതാണ്.

2017-ല്‍ 440,000 അപേക്ഷകര്‍ക്ക് കാര്‍ഡ് ലഭിച്ചിരുന്നു. അര്‍ഹരായവര്‍ക്ക് സൗജന്യ മെഡിക്കല്‍ സേവവം ലഭ്യമാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ സംവിധാനമാണിത്. വ്യക്തിയുടെ മൊത്തം വരുമാനം കണക്കാക്കി നിശ്ചിത വരുമാനത്തില്‍ താഴെവരുന്നവരാണ് മെഡിക്കല്‍ കാര്‍ഡിന്റെ ഗുണഭോക്താക്കള്‍. ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

നേരത്തെ മെഡിക്കല്‍ കാര്‍ഡ് അപ്രൂവലിനായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. HSE യുടെ പുതിയ സംവിധാനത്തെ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളും പൊതുജനവും ഒരുപോലെ സ്വാഗതം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇനി മുതല്‍ ജിപി യുടെ അടുക്കല്‍ പോകാതെ തന്നെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. നിങ്ങളുടെ വരുമാന രേഖകള്‍ സഹിതം അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് HSE വക്താവ് വ്യക്തമാക്കി.

അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്സൈറ്റ്: http://www.hse.ie/eng/cards-schemes/

 

എ എം

 

Share this news

Leave a Reply

%d bloggers like this: