കുട്ടികള്‍ എനര്‍ജി ഡ്രിങ്കുകള്‍ വാങ്ങിക്കുന്നതിന് നിരോധനം വരുന്നു

ഡബ്ലിന്‍: പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ Aldi 16 വയസ്സിന് താഴെയുള്ളവര്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. മാര്‍ച്ച് ആദ്യവാരം മുതല്‍ വയസ്സ് കാണിക്കുന്ന തിരിച്ചറിയല്‍ രേഖ നല്‍കി വേണം എനര്‍ജി ഡ്രിങ്ക്‌സ് വാങ്ങിക്കേണ്ടത്. കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്ക്‌സ് വില്‍ക്കുന്നത് നിരോധിക്കുന്ന ആദ്യത്തെ സ്ഥാപനമാണ് Aldi-ഗ്രൂപ്പ്.

കൗമാരക്കാരില്‍ എനര്‍ജി ഡ്രിങ്കുകള്‍ അമിതമായി ഉപയോഗിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ മനസിലാക്കിയാണ് ഇത്തരമൊരു വില്പന നിയമം ആരംഭിക്കുന്നതെന്ന് Aldi അയര്‍ലന്‍ഡ് ബായിങ് ഡയറക്ടര്‍ Finbar Mccarthy പറയുന്നു. യുവാക്കളില്‍ എനര്‍ജി ഡ്രിങ്കുകള്‍ അമിതമായി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് Aldi ഗ്രൂപ്പ് വ്യക്തമാക്കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: