ക്രിപ്റ്റോ കറന്‍സികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ

 

ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകളും ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ബിറ്റ്കോയിന്‍ അടക്കം എല്ലാ കറന്‍സികളുടെയും വിലയില്‍ വന്‍ ഇടിവ്. മാസങ്ങള്‍ക്ക് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഡിജിറ്റല്‍ കറന്‍സിയെ തള്ളി പറഞ്ഞതോടെയാണ് ഇന്ത്യയില്‍ ഉടനീളമുള്ള ബാങ്കുകള്‍ ബിറ്റ്കോയിന്‍ ട്രേഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇന്നലെ രാവിലെ 12,899 ഡോളറുമായി വിപണിയില്‍ എത്തിയ ബിറ്റ്കോയിന്റെ മൂല്യം രാവിലെ എട്ടു മണിയോടെ 1000 ഡോളറായി ഇടിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4.11 ശതമാനം ഇടിവാണ് ബിറ്റ്കോയിന്റെ മൂല്യത്തില്‍ ഉണ്ടായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ് ബാങ്ക് ബിറ്റ് തുടങ്ങിയവ ബിറ്റ്കോയിനുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനോ നിര്‍ത്തലാക്കാനോ ഉള്ള ചര്‍ച്ചയിലാണ്.

ക്രിപ്റ്റോ കറന്‍സികളില്‍ ഇടപാടുകള്‍ നടത്തുന്ന വമ്പന്‍ അക്കൗണ്ടുകളെ ബാങ്കുകള്‍ നിരീക്ഷിച്ചു വരികയാണ്. ഇന്ത്യയിലെ പോപ്പുലര്‍ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ച് സ്ഥാപനമായ മുംബൈയിലെ കോയിനെക്സ് രണ്ടാഴ്ചയ്ക്ക് മുന്‍പ് ബാങ്കുകളുടെ ഈ കര്‍ശന നിലപാടിനെ തുടര്‍ന്ന് തങ്ങളുടെ ബിസിനസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കോയിനെക്സ് ഉപഭോക്താക്കള്‍ ഇന്ത്യന്‍ രൂപ വിഡ്രോ ചെയ്യാന്‍ പ്രയാസം നേരിട്ടതോടെയാണ്് ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

ബിറ്റ്കോയിന്‍ വ്യാപാരം ഇന്ത്യയില്‍ നിയന്ത്രണ വിധേയമാവാത്ത രീതിയില്‍ ആയതിനാലാണ് നടപടികള്‍ കര്‍ശനമാക്കിയതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ധനകാര്യ മന്ത്രി ജെയ്റ്റ്ലി ബിറ്റ്കോയിന്‍ വ്യാപാരം തടയാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: