ആഗോള തലത്തില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കുന്നു; 82 % സമ്പത്തും ഒരു ശതമാനം ആളുകളുടെ കയ്യില്‍

 

ആഗോളതലത്തില്‍ ധനത്തിന്റെ കുമിഞ്ഞുകൂടല്‍ വര്‍ധിക്കുകയാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. 82% സമ്പത്തും എത്തിയിരിക്കുന്നത് ഒരു ശതമാനം പേരില്‍ മാത്രമാണെന്ന് രാജ്യാന്തര അവകാശ സംഘടനയായ ‘ഓക്സ്ഫാം’ തിങ്കളാഴ്ച പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 3.7 ബില്യണ്‍ വരുന്ന ദരിദ്രരുടെ ആസ്തിയില്‍ ഒട്ടും വളര്‍ച്ചയുണ്ടായിട്ടില്ല.

വര്‍ധിച്ചുവരുന്ന വരുമാന, ലിംഗ അസമത്വത്തില്‍ ലോക നേതാക്കള്‍ ചര്‍ച്ച ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണെന്നും ഓക്സ്ഫാം വ്യക്തമാക്കി.ഇന്ത്യയിലും സാമ്പത്തിക അസമത്വം വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം രാജ്യം ആര്‍ജിച്ച സമ്പത്തില്‍ 73 ശതമാനവും വെറും ഒരു ശതമാനം ആളുകളുടെ കൈകളിലാണ് എത്തിച്ചേര്‍ന്നത്. മുന്‍ വര്‍ഷം രാജ്യം ആര്‍ജിച്ച സമ്പത്തില്‍ ഇത് 58 ശതമാനമായിരുന്നു.

അതേസമയം, രാജ്യത്തെ പകുതിയോളം വരുന്ന 67 കോടി ദരിദ്രരില്‍ സമ്പത്ത് വര്‍ധന ഒരു ശതമാനം മാത്രമാണെന്നും ഓക്സ്ഫാം പറയുന്നു. ലോക സാമ്പത്തിക ഫോറം വാര്‍ഷിക സമ്മേളനം ദാവോസില്‍ ചേരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: